അധികാരം,
അധികാരമില്ലാത്തവർക്ക്
അധികാരമുള്ളപ്പോൾ
അധികാരികൾ കൂടെയുണ്ടാവും.
അധികാരമൊഴിയുമ്പോൾ
അണികളിലേക്കുമടങ്ങും
അണയാത്ത ഓര്മകളുമായ്.
മാനത്തുനിന്നും പൊട്ടിവീണതല്ല
മാനവസംസ്കാരത്തിലെവാഴ്ചകൾ,
മാനവ സത്യങ്ങൾ പ്രതിഷ്ഠനടത്തി
മാനങ്ങൾകാക്കുന്നു യുഗങ്ങളായ്.
Not connected : |