സെൽഫിമക്കൾ.o - തത്ത്വചിന്തകവിതകള്‍

സെൽഫിമക്കൾ.o 

സെൽഫി മോനുംമോൾക്കും
മോട്ടോർസൈക്കിളും കാറും
ക്രെഡിറ്റ് കാർഡും ഇന്റർനെറ്റും
മൊബൈലും പുതിയ
ഡിജിറ്റൽ സൗകര്യങ്ങളും
പിന്നെ യൊരുപെണ്ണിനെയോ
ചെക്കനെയോ വളച്ചു
മറ്റെന്തുസൗകര്യമാണ്
പപ്പയും മമ്മിയുംഉണ്ടാക്കി
കൊടുക്കണ്ടതീ നൂറ്റാണ്ടിൽ,

നഗ്നതയുടെ കലകണ്ടുമടുത്തു
പരീക്ഷണങ്ങളോരോന്നും,
മയക്കുമരുന്നിനടിമയായി
കൊലപാതകവും കൊള്ളയും,
അടിപൊളിയിൽ യാഥാർഥ്യമാക്കി
സമൂഹത്തിനു ഒഴിയാബാധയായി
മക്കളെ ന്യായീകരിക്കാൻ പൊതു-
ഭരണത്തെ കരുവാക്കുന്നു കെട്ടുകാഴ്ചയിൽ.

സുകൃതത്തിന്റെ കളിത്തട്ടിൽ
സങ്കടങ്ങൾമാത്രമായി,നേർവഴി
കാണാതെകുടുംബത്തിലെ
പൊന്നോമന കാട്ടാളനാകാതെ.
അമ്മയുംഅച്ഛനും ഗുരുവും
സ്നേഹബന്ധങ്ങളുറപ്പിക്കണം.







up
0
dowm

രചിച്ചത്:മോഹൻ,
തീയതി:26-02-2017 04:06:06 PM
Added by :Mohanpillai
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :