ആദ്യത്തെമഴ - തത്ത്വചിന്തകവിതകള്‍

ആദ്യത്തെമഴ 

മാനം കറുത്തു
ഇടി കുടുങ്ങി.
മിന്നലായി.
മഴത്തുള്ളിയായി
തുള്ളികൾ വണ്ണം വച്ചു
തുമ്പികൈപോലെയായി.
പെരുമഴയായി.
വെളുത്തുപെയ്തു.
വഴിയെല്ലാം പുഴയായി
മാലിന്യം വളച്ചുകെട്ടി-
വീണ്ടുമൊരു യുദ്ധത്തിനായി,
അടിമുതൽ മുടിവരെ
അണുകുടുംബങ്ങൾ
കളമൊരുക്കുന്നു.
വെള്ളമൊരുപാടുണ്ടു-
നക്കിക്കുടിക്കാനാവാതെ
വീണ്ടും വേനലിന്റെ
അഗ്നിചിറകുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-03-2017 08:44:50 PM
Added by :Mohanpillai
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :