ആത്മാനുരാഗം  #06 - പ്രണയകവിതകള്‍

ആത്മാനുരാഗം #06 


ഒരേ താളം നമുക്ക് ഒരേ ശ്വാസം
കേട്ടുവോ നീ എൻ ഹൃദയ താളം
ചുംബന കടലിന്റെ ആഴത്തിൽ മുങ്ങി
എൻ മാറിലെ ചൂടേറ്റു നീ മയങ്ങിയല്ലോ

നിന്നെ പുണർന്നോരാ വേളയിൽ
മൂളിയ വരികൾ നിനക്കായി മാത്രം
പാതി മയക്കത്തിൽ നിന്നെ കണ്ടു
പുളകിതമായി എൻ അന്തരംഗം

ഇക്കിളി കൂട്ടി നീ എൻ തലോടലിൽ
പുളഞ്ഞുവോ നീ എൻ ചുംബനത്തിൽ
മൊഴിഞ്ഞുവോ നീ എൻ ലാളന ഏറ്റു
ചുവന്നു തുടുത്തുവല്ലോ നിന്നധരം

അഴിഞ്ഞു വീണ വാർ മുടി ചുരുളിൽ
നിന്നൂർന്നു വീണൊരാ മുല്ലപ്പൂവിൻ
ഗന്ധമേറ്റ് കോരിത്തരിച്ചു പോയി
ഈ ആത്മാനുരാഗ നിർവൃതിയിൽ .....


up
0
dowm

രചിച്ചത്:ഷൈജു യശോധരൻ
തീയതി:10-03-2017 10:24:45 AM
Added by :Shyju Yesodharan
വീക്ഷണം:619
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :