കളിക്കളം, - തത്ത്വചിന്തകവിതകള്‍

കളിക്കളം, 

തിരഞ്ഞെടുപ്പിൽ
ജയിച്ചവർക്കു-
നേരം വെളുത്തു.
തോറ്റവർക്കിനിയും
വെളുക്കണം
കാത്തിരിക്കണം.

തെരുവിലിറങ്ങി
ഒച്ചയും ബഹളവും,
അകത്തും പുറത്തും
തിരുത്തിക്കുറിക്കാൻ.

ഭയത്തിലാണിരിവരും
നഷ്ടപ്പെട്ടവരും
ഇഷ്ടപെട്ടവരും,
അധികാരത്തിനായ്,
വീണ്ടും കളമൊരുക്കുന്നു
പുതിയ മത്സരങ്ങൾക്കായ്









up
0
dowm

രചിച്ചത്:മോഹൻ.
തീയതി:11-03-2017 02:14:31 PM
Added by :Mohanpillai
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :