സ്വപ്നം
സന്ധ്യ പൂത്ത നേരം ഹൃദയത്തിനുളിൽ
സ്വപ്നം കവാടം തുറന്നു.
അനന്തമായ ആകാശത്തിലെ
എണ്ണിക്കൂടാനാകാത്ത താരാഗണങ്ങളെ
നോക്കി, സ്വപ്നത്തിൽ ഉണർന്നു.
മനുഷ്യ മനസുകളെ തഴുകി ഉണർത്തിയ
സ്വപ്നം, മൺതരി കൊണ്ട് സ്വപ്ന
കൊട്ടാരം പണിതുയർത്തി.
കലി അടങ്ങാത്ത തിരമാലകൾ തിരയടിച്ചു
ഒഴുക്കി കളഞ്ഞു, സ്വപ്ന കൊട്ടാരം ഒരു
നിഴലായി ഹൃദയത്തിൽ ബാക്കിയായി.
സ്വപ്നം ജീവിതത്തിൽ ഇഴചേർന്നു
മനുഷ്യ മനുസുകളെ യാഥാർത്യമായി
സമ്പുർണ്ണമായ ഭാഗമായി തീരട്ടെ.
ദരിദ്രനും ധനവാനും ഒരുപോലെ
സ്വപ്നത്തിൽ താരാഗണങ്ങളെ
നോക്കി ഉണർന്നിടട്ടെ.
Not connected : |