"എന്റെ അമ്മ" 

"എൻറെ അമ്മ"

ചിരിചിന്തിയ
പകൽചൂടിന്റെ
കയ്പ്പ് സമ്മാനിച്ച
ചൂരൽപ്പാടുകൾ
ഇന്നും മനസ്സിൽ മായാതെ
മധുരിക്കുന്ന ഓർമയായ്‌.

കനലിന്റെ വഴിയിൽ
ഉരുകി തീരുമ്പോളും
ഊട്ടാൻ മറക്കാത്തവൾ
ഉണ്ണാൻ മറന്നവൾ.

സുസ്മേര വദനയായ്
കുളിർ സ്പർശമായ്‌
ഹൃദയ വേദനകളെ
മാറോടു ചേർത്തവൾ.

അടുക്കള കോലായിൽ
കാലം കഴിച്ചവൾ
ജീവിതം ഹോമിച്ചവൾ
വാൽസല്യ നിധിയാണവൾ
പ്രിയങ്കരിയാണവൾ
പങ്കിലമാകാത്ത
ഹൃദയ രക്തത്താൽ
സ്നേഹിക്കുന്നവൾ
സ്നേഹിക്കപ്പെടുന്നവൾ.,
.....എൻറെ അമ്മ.


up
0
dowm

രചിച്ചത്:വൈശാഖ്
തീയതി:18-03-2017 07:58:03 PM
Added by :വൈശാഖ്
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)