ഇതളുകൾ
മന്ദഹാസം പൊഴിക്കുന്ന പനിനീർപുഷ്പമേ
അടർത്തുന്നുവോ നിന്നെ കന്യകമാർ
അവർക്കു ചൂടുവാനായി കാർകൂന്തലിൽ….
കണ്ണുകൾക്ക് ആനന്ദം, മനസിന് നിർവൃതി
നീ പൊഴിയും ഭൗമ സൗന്ദര്യം!!!!
ചെറുപുഞ്ചിരിയാൽ അടർത്തിയെടുക്കും
കന്യകമാർ അറിയുന്നില്ല നിൻ കരളിന്റെ വേദന!
കരയേണ്ട കരയേണ്ട പനിനീർപുഷ്പമേ …..
ഇനിയും ഈ ഉദ്യാനത്തിൽ വിരിയുവാനുള്ളതല്ലേ നീ! തളിർക്കുവാനുള്ളതല്ലേ നീ!!!!
കണ്ണുനീർ പൊഴിക്കുന്നുവോ നിൻ മിഴികൾ
മാതൃത്വത്തെ വിടചൊല്ലിടുമ്പോൾ …..
കൊഴിയുന്ന നിൻ ഇതളുകൾ കാണുമ്പോൾ
തേങ്ങുന്നു എൻ മനം ആർദ്രമായി....
അറിയുന്നു ഞാൻ നിൻ കരളിന്റെ വേദന
സ്വാന്തനിപ്പിക്കാൻ എനിക്കാവുന്നില്ലെങ്കിലും
ചൊല്ലുന്നു ഞാൻ നിന്നോട് ഈവിധം
കരയേണ്ട കരയേണ്ട പനിനീർപുഷ്പമേ ….
ഇനിയും ഈ ഉദ്യാനത്തിൽ വിരിയുവാനുള്ളതല്ലേ നീ! തളിർക്കുവാനുള്ളതല്ലേ നീ!
നീയില്ലാതെ എങ്ങനെ ഭൂമി ധന്യമാകും?
നിൻ സൗരഭ്യം, നിൻ ലാവണ്യം എല്ലാം
അനുഭൂതി പകരുന്നു അന്തസാരത്തിൽ
ശ്രുതിമധുരം ഈ സങ്കീർത്തനം …..
നിൻ സൗരഭ്യം ഒഴുകുമ്പോൾ !
നിൻ ഹാരം അണിയുന്നു ദേവി തൻ വക്ഷസ്സിൽ …..
ഇതിൽ പരം സായൂജ്യം എന്ത് അനുഭവിക്കേണ്ടു നീ
പനിനീർപുഷ്പമേ!
കുളിരുന്നുവോ നിൻ മേനി
ഹിമകണങ്ങൾ പതിക്കുമ്പോൾ!
തളരുന്നുവോ നിൻ മേനി വെയിലേറ്റു ഈവിധം….
കുഞ്ഞുതുമ്പികൾ വന്നെത്തുന്നു
നിൻ മേനിയെ പുൽകാനായി
ചിത്രശലഭങ്ങൾ നുകരുന്നു നിൻ സുഗന്ധ തീർത്ഥങ്ങൾ……
നീയില്ലാതെ എങ്ങനെ ഭൂമി ധന്യമാകും?
നിൻ സൗരഭ്യം, നിൻ ലാവണ്യം എല്ലാം
അനുഭൂതി പകരുന്നു അന്തസാരത്തിൽ
ശ്രുതിമധുരം ഈ സങ്കീർത്തനം
നിൻ സൗരഭ്യം ഒഴുകുമ്പോൾ !!!!
അവസാനിക്കുന്നില്ല നിന്റെ ജീവിതം ഭൂമിയിൽ….
ഇനിയും വിരിയുമീ ഭൂമിയിൽ നിൻ ലാവണ്യം
ഇനിയും പകരുമീ ഭൂമിയിൽ നിൻ സൗരഭ്യം
അതിനാൽ വിരിയുക വിരിയുക ഭൗമസൗന്ദര്യമേ….
മന്ദഹാസം പൊഴിക്കുന്ന പനിനീർപുഷ്പമേ
അടർത്തുന്നുവോ നിന്നെ കന്യകമാർ
ചൂടുവാനായി അവർക്കു കാർകൂന്തലിൽ!
കണ്ണുകൾക്ക് ആനന്ദം, മനസിന് നിർവൃതി
നീ പൊഴിയും ഭൗമ സൗന്ദര്യം!!!!
Not connected : |