നർത്തകി
പെയ്തിറങ്ങിയ മാരിക്ക് പിന്നാലെ
മാനം തെളിയുന്നു,
സൂര്യന്റെ തലോടലിൽ
ധരണി ആലസ്യം വെടിഞ്ഞു സടകുടഞ്ഞു എഴുന്നേൽക്കുന്നു!!!!
പൂവുകൾ വിരിയുന്നു, പറവകൾ ചിറകടിച്ചു ഉയരുന്നു!
നീ നർത്തകി ചിരിക്കുന്നു, ഉള്ളു തുറന്നു ചിരിക്കുന്നു
വിണ്ണിൽ ഉദിച്ച താരകങ്ങൾ പോലെ….
ആ ചിരിയിൽ എൻ ആത്മാവ് ഉണരുന്നു,
മറക്കുന്നു ഞാൻ എന്നെയും ഈ ലോകത്തെ തന്നെയും!
വിരിയുന്നു , നിൻ വദനത്തിൽ ഒരു വസന്ത കാലം
എനിക്ക് മാത്രം നൽകുവാനായി ഒരു വസന്ത കാലം….
നിന്നിയിൽ വിരിയുന്ന പ്രണയ ഭാവങ്ങൾ
എൻ ആത്മാവിന് സുഗന്ധം ചാർത്തുന്നു
സന്ധ്യ മറയുന്നു, രാവ് ഉണരുന്നു
തിങ്കൾകല തെളിയുന്നു
വേദിയിൽ നിൻ ലാവണ്യം നൃത്തമാടുന്നു
സ്വരരാഗ തംബുരു മീട്ടുമ്പോൾ ….
ഞാനറിയാതെ എന്നാത്മാവിൽ
അനേകം വര്ണരാജികൾ വിടരുന്നു….
നിന്റെ നടനലാസ്യ ഭാവങ്ങൾ
എന്നിൽ ഉണർത്തുന്നു പ്രണയഭാവ ഗീതങ്ങൾ!
സംഗീതസാന്ദ്രമാകുന്നു എൻ മനസ്സ്
ഗാനാലാപത്തിനു അനുസൃതമായി നിൻ കഴലുകള് ചുവട് വയ്ക്കുന്നു
കിലുങ്ങുന്നു കാൽത്തളകൾ നിൻ പദവിന്യാസത്തിൽ
ചെമ്പകപ്പൂമണം ഒഴുകിയെത്തുന്നു, നിൻ കാർകൂന്തൽ ഇളകിയാടുമ്പോൾ
നിൻ അംഗുലങ്ങൾ പറയുന്നു കഥയുടെ സാരാംശം
നിൻ നയനങ്ങൾ മൊഴിയുന്നു നവരസങ്ങൾ എത്രയോ!
സദസ്സിനു ഹര്ഷോന്മത്തം, നിൻ നടനവിസ്മയം!!!!
ദുഖത്തിന് കനലുകൾ നിന്നുള്ളിൽ എരിയുമ്പോഴും
നിൻ കവിളിൽ വിടരുന്നു
മന്ദഹാസത്തിന് പൂച്ചെണ്ടുകൾ!!!!
വിരിയുന്നു , നിൻ വദനത്തിൽ ഒരു വസന്ത കാലം
എനിക്ക് മാത്രം നൽകുവാനായി ഒരു വസന്ത കാലം
ഓർമ്മകൾ കൊണ്ടുപോകുന്നു എന്നെ
തിരമാലകൾ പുണരുന്ന തീരങ്ങളിലേക്കു….
നിൻ കാൽത്തളകൾ കിലുക്കും ശബ്ദത്തിനായി
ഞാൻ കാതോർത്തതും
മുഗ്ദാനുരാഗപരവശയായി നീ എൻ മുൻപിൽ നൃത്തം തുടങ്ങിയതും
അലയാഴി നിന്റെ നൃത്തത്തിന്,
സാക്ഷ്യം വഹിച്ചതും
നിന്റെ നടന വൈഭവം കണ്ടു വിസ്മയം പൂണ്ട്!
ഉന്മാദലഹരിയില് ഞാൻ എന്നെ തന്നെ മറന്നു പോയതും
നിന്റെ കരങ്ങൾ എന്നെ തട്ടി വിളിച്ചതും
എന്നിലെ ഭാവഗായകൻ ഉണര്ന്നതും
എന്റെ ശ്രുതി ലയങ്ങളിൽ, എന്റെ ഗാന വീചികളിൽ
നീ നടനമാടിയതും വിസ്മയം വിസ്മയം !!!!
അറിയാതെ വന്നു നീ എൻ മനം കവര്ന്നതും
സ്നേഹത്തിൻ തംബുരു മീട്ടിയതും
ഒരു പ്രണയ മഴ നമ്മുടെ ഉള്ളിൽ പെയ്തിറങ്ങിയതും
വിസ്മയം വിസ്മയം!
എത്ര വിചിത്രം ഈ വിധി തൻ കേളികൾ !!!!
ചോദിക്കുന്നു ഞാൻ നിന്നോട്,
ഇനിയും ഉണർത്തുമോ നീ
എന്നുള്ളിൽ സ്വരതാളലയങ്ങൾ?
ഇനിയും കിലുക്കുമോ നിൻ കനകച്ചിലങ്കകൾ
എൻ ശ്രോതങ്ങൾക്കു ഇമ്പമേകുവാൻ?
വിരിയുമോ , നിൻ വദനത്തിൽ ഒരു വസന്ത കാലം
എനിക്ക് മാത്രം നൽകുവാനായി ഒരു വസന്ത കാലം
എനിക്ക് മാത്രമായി വീണ്ടും ഒരു നൃത്ത ശിൽപം?
തിങ്കൾകല തെളിയുന്ന ഈരാവിൽ!!!!
പെയ്തിറങ്ങിയ മാരിക്ക് പിന്നാലെ
മാനം തെളിയുന്നു,
സൂര്യന്റെ തലോടലിൽ
ധരണി ആലസ്യം വെടിഞ്ഞു സടകുടഞ്ഞു എഴുന്നേൽക്കുന്നു!!!!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|