വിഷുപുലരി
വിഷു കാലമെത്തി കണിക്കൊന്ന പൂത്തു
വീടിൻ മുറ്റത്തു ശിഖരങ്ങളിൽ
മഞ്ഞ പുതച്ച ശൃoഗാര വർണ്ണങ്ങൾ
മനസിന് ഉല്ലാസമേകി
പൂത്തുലയുന്നു ദ്രുമത്തിൻ ശിഖരങ്ങളിൽ….
ശ്രോതങ്ങൾക്കു ആനന്ദമേൽകി
വിഷു പക്ഷി പാടുന്നു
ഇമ്പമേറും രാഗാർദ്ര ഗീതങ്ങൾ….
വിഷു കാലമെത്തി കണിക്കൊന്ന പൂത്തു
വീടിൻ മുറ്റത്തു ശിഖരങ്ങളിൽ
മഞ്ഞ പുതച്ച ശൃoഗാര വർണ്ണങ്ങൾ
മനസിന് ഉല്ലാസമേകി
പൂത്തുലയുന്നു ദ്രുമത്തിൻ ശിഖിരങ്ങളിൽ….
കുഞ്ഞരി പ്രാവുകൾ ഉമ്മവെക്കാനെത്തുന്നു
പൊന്കതിർ വിളയുന്ന വയലേലകളിൽ
നൃത്തം ചവിട്ടുന്നു പൊന്കതിരുകൾ
ഇളം തെന്നൽ വന്നു മെല്ലെ തഴുകീടുമ്പോൾ
മാമ്പഴക്കാലം വരവറിയിച്ചു
മാമ്പൂ തളിർക്കുന്നു പൂക്കുന്നു ശിഖരങ്ങളിൽ
ചില്ലകളിൽ തൂങ്ങും ഊഞ്ഞാലുകളിൽ
മത്സരിച്ചു ആടുന്നു തരുണികൾ,ബാല്യകമാർ….
വിണ്ണിൽ നിലാവ് പെയ്യുമ്പോൾ
നിറയുന്നു ഉരുളിയിൽ
താളിയോല ഗ്രന്ഥങ്ങൾ, കൊടി വസ്ത്രങ്ങൾ,
പച്ചക്കറി ഫലവർഗങ്ങൾ, സ്വർണനാണയം
കണ്ണിന് കുളിരായി മഞ്ഞ പുതച്ച ശൃoഗാര വർണ്ണങ്ങൾ!
അങ്ങനെ അങ്ങനെ എല്ലാം ഒരുങ്ങുന്നു
അമ്മ തൻ കൈകളാൽ......
വിഷുവെന്നാൽ
ഐശ്വര്യ സമൃദ്ധമാകേണം വരും കാലം…
വന്നുചേരുന്നു വിഷുപ്പുലരി
കണ്ണനെ കണികാണാൻ തിടുക്കമായി
തെളിയുന്ന ദീപശോഭയിൽ
കാണുന്നിതാ ഞാൻ എൻ കാർവർണ്ണരൂപനെ
മഞ്ഞപട്ടാട ചുറ്റിയ എൻ കാർവർണ്ണരൂപനെ
അളികത്തിൽ ചന്ദന പൊട്ടു ചാർത്തിയ
കാർവർണ്ണരൂപനെ
കവിൾത്തടങ്ങളിൽ പൊഴിയുന്നു തങ്കശോഭ
അധരങ്ങളിൽ മഞ്ജു മന്ദസ്മിതം പൊഴിയുന്നു
വിടരുന്നു നയനങ്ങൾ പങ്കജ പുഷ്പംപോൽ
മകര കുണ്ഡലങ്ങളേറ്റം തിളങ്ങുന്നു കർണ്ണങ്ങൾ
സൗപർണ ദീപ്തമാ മേനിയഴക്
എന്ത് ഭംഗി വനമാല ചാർത്തുമാ വക്ഷസിനു!!!!
കൺകുളിരെ കാണുന്നിതാ ഞാൻ എൻ കാർവർണ്ണരൂപനെ
മഞ്ഞപട്ടാട ചുറ്റിയ എൻ കാർവർണ്ണരൂപനെ
തങ്കകാൽത്തളയണിഞ്ഞ എൻ കാർവർണ്ണരൂപനെ
മുകുടത്തില് മയില്പീലിയണിഞ്ഞ കാർവർണ്ണരൂപനെ
നയനകൾക്കു നിർവൃതിദായകം
ഈ കാർവർണ്ണ ദർശനം!!!!
വിഷു കാലമെത്തി കണിക്കൊന്ന പൂത്തു
വീടിൻ മുറ്റത്തു ശിഖരങ്ങളിൽ
മഞ്ഞ പുതച്ച ശൃoഗാര വർണ്ണങ്ങൾ
മനസിന് ഉല്ലാസമേകി
പൂത്തുലയുന്നു ദ്രുമത്തിൻ ശിഖിരങ്ങളിൽ….
Not connected : |