മാവേലി വന്നു വീണ്ടും മലയാള നാട്ടിൽ - ഹാസ്യം

മാവേലി വന്നു വീണ്ടും മലയാള നാട്ടിൽ 

മാവേലി വന്നു വീണ്ടും മലയാള നാട്ടിൽ
ശരീര കാന്തിക്കും,വദന ഗാംഭീര്യത്തിനും
തെല്ലും കുറവില്ല പോലും
കൈയ്യിൽ ഓലക്കുട, അയിനിയിൽ സൗമ്യ ഭാവം!
ഗമിക്കുന്നു-ഞാൻ തമ്പുരാനോടൊപ്പം പട്ടണത്തിലൂടെ
മന്ദം മന്ദം നടന്നു നീങ്ങുന്ന തമ്പുരാൻ
കാണുന്നിതാ! ഒരു ബസ്
ഡിവൈഡറിൻ മുകളിലൂടെ
പറന്നു പോകുന്നു റോങ്ങ് സൈഡിൽ!!!!

ഇതു കണ്ട തമ്പുരാൻ അത്ഭുദസ്തബ്ദനായി !
എന്നോട് ആരാഞ്ഞു
ഡ്രൈവർക്കു മതമിളകിയോ ചങ്ങാതി?
ചൊല്ലുന്നു; ഞാൻ വീനിതനായി തമ്പുരാനോട്
പ്രഭോ; സംഗതികൾ ഒത്തിരി കാണാൻ
ഇരിക്കുന്നതേയുള്ളു …
അങ്ങേക്ക് അതിനുള്ള മനക്കരുത്തു
ഉണ്ടാകുമോ?
പണ്ട് ഒരു സ്വാമി പറഞ്ഞ പോലെ
കാര്യങ്ങൾ അങ്ങനെ നടക്കുന്നു എന്റെ പൊന്നു തമ്പുരാനെ….
അങ്ങ് ഭരിച്ചിരുന്ന കേരളമല്ല ഇന്നിവിടം
ഇവിടം വാഴുന്നു കപടരാഷ്ട്രിയക്കാർ, അധികാരദാഹികൾ
തുടങ്ങി , വിഡ്ഢി ജനങ്ങൾ
പൂവിട്ടു ആരാധിക്കും വെള്ളി നക്ഷത്രങ്ങൾ വരെ!!!!

തമ്പുരാൻ നോക്കി പോയി
റോഡ് സൈഡിൻ മതിൽ ചുമരിൽ
അമേരിക്കൻ മാവിൽ പതിയുന്ന പോസ്റ്ററുകളിൽ
ഗോഷ്ടി കാണിക്കുന്ന അർദ്ധനഗ്നയാം തരുണീമണികൾ!!!!

ഇതു കണ്ടു തമ്പുരാൻ നെടുങ്ങുന്നു, നെടുവീർപ്പിടുന്നു
ഒഴുകുന്നു കണ്ണുനീർ പങ്കജ നേത്രങ്ങളിൽ
ഇതു കണ്ട ഞാൻ തമ്പുരാനോട് ചൊല്ലി
കരയേണ്ട, കണ്ണുനീർ പൊഴിക്കേണ്ട തമ്പുരാനെ
ഇനിയും എത്രയോ കാര്യങ്ങൾ അറിയാനിരിക്കുന്നു
അങ്ങ് ഭരിച്ചിരുന്ന കാലമല്ലയിപ്പോൾ തമ്പുരാനെ!!!!

അങ്ങേക്ക് അറിയണോ, ഇവിടത്തെ കാര്യങ്ങൾ…
എന്നാൽ കേട്ടോളു അടിയൻ വിവരിച്ചീടാം !!!!

പ്രജകൾ ജീവിതം വളരെ ദുസ്സഹം തിരുമേനി
അങ്ങ് അറിയുന്നുവോ!
പ്രജകൾ തൻ രോദനം അറിയുന്നില്ല
ഈ ഭരണകൂടം പ്രഭോ!
തെല്ലും മനസാക്ഷിയില്ല ഭരണാധിപന്മാർ!!!!

കുതിക്കുന്നു റോക്കറ്റ് പോലെ മേലോട്ട്
ഉപ്പു തൊട്ടു കർപ്പൂരം വിലകൾ!!!!
അടുപ്പിൽ തീയെരിയാൻ മരമൊന്നു മുറിക്കേണം !!!!
കീടനാശിനിയിൽ കുളിക്കും പച്ചക്കറി ഫലവർഗങ്ങൾ
പല്ലു കാട്ടി ചിരിക്കുന്നു തീൻ മേശയിൽ ഈവിധം
ഗർഭിണി തൻ വയർ പോലെ,
വീർത്തിരിക്കുന്നു! ഫ്രീസറിൽ ഇരിക്കും മത്സ്യ മാംസാദികൾ
സൂചി കൊണ്ടുള്ള കുത്തിനാൽ …..

പ്രജകൾ തൻ രോദനം കാണുന്നില്ല ഈ ഭരണകൂടം പ്രഭോ!
ക്രിമിനലുകൾ, സാമൂഹിക വിരുദ്ധന്മാർ അഴിഞ്ഞാടുന്നു
തെരുവുകളിൽ ….
സ്ത്രീ തൻ മാനത്തിനു വിലപറയുന്നു ഈ കീചകന്മാർ
രാഷ്ട്രീയപാർട്ടി കൾ തൻ അണികൾ തെരുവിൽ തമ്മിൽ തല്ലി മരിക്കുന്നു
കൂണ് പോലെ മുളക്കുന്നു രക്തസാക്ഷികൾ ഈവിധം
ഇത് കണ്ടു നേതാക്കന്മാർ ഊറിച്ചിരിക്കുന്നു
കിട്ടിയല്ലോ പാർട്ടിക്ക് രക്തസാക്ഷികൾ!!!!
ഊറ്റംകൊള്ളുന്നു; കപട രാഷ്ട്രീയ നേതാക്കന്മാർ…..

ജയിലിൽ സുഖവാസം രണ്ടേ രണ്ടു ദിവസം മാത്രം
കൂട്ടികൊണ്ടുപോകുവാൻ എത്തുന്നു
കറുത്ത കൊട്ട് ധരിച്ച ഏമാന്മാർ
ഇറങ്ങുന്നു പുഞ്ചിരിയോടെ ഏമാന്മാരോടൊപ്പം
കനം കൊണ്ട് വീർക്കുന്നു കാക്കി ഉടുപ്പിട്ട പോക്കറ്റുകൾ
കറുത്ത കോട്ടിട്ട ഏമാന്മാരും സംതൃപ്തമാം മന്ദഹാസം തൂകുന്നു….
റ്റാറ്റ പറഞ്ഞു പോകും നേരം
കാക്കി ഏമാന്റെ കണ്ണുകൾ പറയുന്നു
കറുത്ത കോട്ടിട്ട ഏമാന്മാരെ ഇതുപോലെ
വരുമല്ലോ നാളെയും കൊണ്ടുപോകാൻ!!!!

പൊക്കത്തിൽ ഇരിക്കുന്ന വലിയ കറുത്ത കോട്ടിട്ട ഏമാൻ
വിധിക്കുന്നു ….
ഇവനെ ശിക്ഷിക്കാൻ തെളിവുകൾ പോരല്ലോ
അതുകൊണ്ടു ഇവൻ പോയി ചെയ്യട്ടെ
തെളിവില്ല കൊലപാതകങ്ങൾ!!!

ഇതെല്ലാം കേട്ട് തമ്പുരാൻ നെടുങ്ങുന്നു, നെടുവീർപ്പിടുന്നു
ഒഴുകുന്നു കണ്ണുനീർ പങ്കജ നേത്രങ്ങളിൽ
ഇതു കണ്ട ഞാൻ തമ്പുരാനോട് ചൊല്ലി
കരയേണ്ട, കണ്ണുനീർ പൊഴിക്കേണ്ട തമ്പുരാനെ
ഇനിയും എത്രയോ കാര്യങ്ങൾ അറിയാനിരിക്കുന്നു
അങ്ങ് ഭരിച്ചിരുന്ന കാലമല്ലയിപ്പോൾ തമ്പുരാനെ !!!!

കഴുത്തിൽ കുടിക്കിട്ട ഏമാന്മാരുടെ വിദ്യാലയങ്ങളിൽ
അക്രമം നടക്കുന്നു, പീഡനം നടക്കുന്നു ….
കാമഭ്രാന്തർ, നീചന്മാർ ഗുരുക്കന്മാർ എത്രയോ ഇന്നിവിടെ
കോളേജ് ക്ലാസ്റൂമിൽ ലോക്കപ്പ് തീർക്കുന്നു….
ചതക്കുന്നു ശിഷ്യഗണങ്ങളെ നിർദയം ഈവിധം ഇന്നിവിടെ!!!!

താഴ്ന്ന ജാതിക്കു പഠിക്കുവാനെന്തു അവകാശം?
എന്ന് ചൊല്ലി ധിക്കാരിയാം ഒരു ഗുരുനാഥ
കയർ എടുക്കാനൊരുങ്ങുന്നു ശിഷ്യഗണങ്ങൾ
ഇരിപ്പടം ഒഴിഞ്ഞു പോകു നീ ഗുരുനാഥേ!!!!
ഇരിപ്പടം ഒഴിഞ്ഞില്ലെങ്കിൽ
കെട്ടിതൂങ്ങും, ഞാൻ ഈ മരക്കൊമ്പിൽ
എന്ന് താക്കീതിൽ കാര്യങ്ങൾ ഈവിധം….

ഞങ്ങളോട് കളിക്കേണ്ട, ഞങ്ങൾ രാഷ്ട്രീയ കോമരങ്ങൾ
കളിച്ചാൽ തീര്ത്തു കളയും എന്ന് ചൊല്ലി
കത്തിക്കുന്നു ഇരിപ്പിടം, ഗുരുനാഥ തൻ ഇരിപ്പിടം !!!!

ഇതെല്ലാം കേട്ട് തമ്പുരാൻ നെടുങ്ങുന്നു, നെടുവീർപ്പിടുന്നു !!!!
ഒഴുകുന്നു കണ്ണുനീർ പങ്കജ നേത്രങ്ങളിൽ
ഇതു കണ്ട ഞാൻ തമ്പുരാനോട് ചൊല്ലി
കരയേണ്ട, കണ്ണുനീർ പൊഴിക്കേണ്ട തമ്പുരാനെ
ഇനിയും എത്രയോ കാര്യങ്ങൾ അറിയാനിരിക്കുന്നു
അങ്ങ് ഭരിച്ചിരുന്ന കാലമല്ലയിപ്പോൾ തമ്പുരാനെ!!!!

കാണുന്നു സർക്കാർ ഓഫീസിൻ ചുമരുകളിൽ
കോഴ നിരോധന നിയമങ്ങൾ വെണ്ടയ്ക്ക അക്ഷരങ്ങളിൽ
കെട്ടിട നിർമാണ സർട്ടിഫിക്കറ്റ് വാങ്ങാൻ വരുന്ന
മനുഷ്യനോടൊതുന്നു ഉദ്യോഗസ്ഥൻ
കായിന്റെ കവർ മേശ വലിപ്പിലേക്കു ഇട്ടോളൂ മടിക്കാതെ
സർട്ടിഫിക്കറ്റ് ഞാൻ തന്നീടാം ഇപ്പൊ തന്നെ
സ്തംബിച്ചും നിൽക്കും മനുഷ്യന്റെ
കണ്ണുകൾ തടയുന്നു ചുമരിലെ വെണ്ടയ്ക്ക അക്ഷരങ്ങളിൽ
അതിനു അടുത്ത് കാണുന്ന ചില്ലിട്ട ഫ്രെയിമിൽ
തൂങ്ങികിടക്കുന്നു, ഒരു കഷണ്ടിയുള്ള അപ്പുപ്പൻ ചിത്രം മന്ദഹാസ ത്തോടെ!!!

ഇതെല്ലാം കേട്ട് തമ്പുരാൻ നെടുങ്ങുന്നു, നെടുവീർപ്പിടുന്നു!!!!
ഒഴുകുന്നു കണ്ണുനീർ പങ്കജ നേത്രങ്ങളിൽ
ഇതു കണ്ട ഞാൻ തമ്പുരാനോട് ചൊല്ലി
കരയേണ്ട, കണ്ണുനീർ പൊഴിക്കേണ്ട തമ്പുരാനെ
ഇനിയും എത്രയോ കാര്യങ്ങൾ അറിയാനിരിക്കുന്നു
അങ്ങ് ഭരിച്ചിരുന്ന കാലമല്ലയിപ്പോൾ തമ്പുരാനെ!!!!

കീറി പറിഞ്ഞ ട്രൗസർ ധരിച്ച പ്രജകളെ കണ്ടു
വിസ്മയം പൂണ്ട തമ്പുരാനോട് അടിയൻ ഓതി
സംശയം വേണ്ട തമ്പുരാനെ
ഇവർ മാന്യന്മാർ, ഭിക്ഷയെടുക്കും ജനങ്ങളോട്
ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു!!!!

എന്താ നോം കേൾക്കുന്നത് ഭിക്ഷയെടുക്കും ജനങ്ങളോ?
കരയേണ്ട, കണ്ണുനീർ പൊഴിക്കേണ്ട തമ്പുരാനെ
ഇനിയും എത്രയോ കാര്യങ്ങൾ അറിയാനിരിക്കുന്നു
അങ്ങ് ഭരിച്ചിരുന്ന കാലമല്ലയിപ്പോൾ തമ്പുരാനെ!!!!

കാര്യങ്ങൾ ഇങ്ങനേ ഒക്കെ ആണെങ്കിലും
ഞങ്ങളുടെ മുഖ്യനെ സമ്മതിക്കണം തിരുമേനി !!!!
ടിയാൻ ഇയ്യിടെ ബഹറിനിൽ ഒക്കെ പോയി
കാര്യങ്ങൾ ഒക്കെ ഒരു വഴിക്കാക്കി
ടിയാൻ നടത്തിയ വലിയ പ്രഖ്യാപനങ്ങൾ
കേട്ട് ബഹ്റൈൻ രാജാവ് പോലും അത്ഭഭുത സ്തംഭനായി!!!!
അങ്ങ് അറിയുന്നുവോ തമ്പുരാനെ
അങ്ങയുടെ രാജ്യം
കൊണ്ട് വരുമെന്നാണ്
മുഖ്യന്റെ പ്രഖ്യാപനം!!!!

ഒന്നും വേണ്ട തിരുമേനി
ഇയുള്ളവർക്കു മൂന്ന് നേരം
കഞ്ഞി കുടിക്കാൻ ഉള്ള വക കിട്ട്യാ മതിയായിരുന്നു…..

അങ്ങേക്ക് അറിയണോ തമ്പുരാനെ!
എല്ലാം ശരിയാക്കാൻ മുഖ്യൻ നടക്കുന്നു
മുഖ്യനെ ശരിയാക്കാൻ ഞങ്ങൾ നടക്കുന്നു….
ഇതാണ് അങ്ങുന്നേ ഞങ്ങളുടെ സാക്ഷര കേരളം
സ്വർഗീയ കേരളം….

ഇതെല്ലാം കേട്ട് തമ്പുരാൻ നെടുങ്ങുന്നു, നെടുവീർപ്പിടുന്നു!!!!
ഒഴുകുന്നു കണ്ണുനീർ പങ്കജ നേത്രങ്ങളിൽ
ഇതു കണ്ട ഞാൻ തമ്പുരാനോട് ചൊല്ലി
കരയേണ്ട, കണ്ണുനീർ പൊഴിക്കേണ്ട തമ്പുരാനെ
ഇനിയും എത്രയോ കാര്യങ്ങൾ അറിയാനിരിക്കുന്നു
അങ്ങ് ഭരിച്ചിരുന്ന കാലമല്ലയിപ്പോൾ തമ്പുരാനെ !!!!


up
0
dowm

രചിച്ചത്:രാജേന്ദ്രൻ
തീയതി:20-03-2017 02:05:52 PM
Added by :RAJENDRAN
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :