നീതിയുടെ ഭാരം - തത്ത്വചിന്തകവിതകള്‍

നീതിയുടെ ഭാരം 

പ്രേമവും സ്നേഹവും ശാപമായ്
ശരീരത്തിനുള്ള ദാഹം മാത്രം.
പ്രേതബാധയേറ്റതുപോലെ
പ്രേമഗീതങ്ങൾ പാടിയും
ഭയപ്പെടുത്തിയും ഹേമിച്ചും
കെണികളുണ്ടാക്കിയും.
പല വിധം ബന്ധുക്കളും.
നാട്ടുകാരുംകമിതാക്കളായ്.

സ്വന്തമെന്നതു മറക്കുന്നവർക്
തുണക്കായ് നിയമം പിൻവാങ്ങുമ്പോൾ
ഇനിയെത്രനാളുകൾ കാത്തിരിക്കണം.
നീതിയുടെ ഭാരം ചുമക്കുന്നവർ
അന്വേഷണങ്ങളും വാദങ്ങളും
ന്യായ വിധി പ്രമാണങ്ങളുണ്ടാക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:20-03-2017 06:07:59 PM
Added by :Mohanpillai
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :