പാരിജാതം
പാരിജാതം പൊഴിഞ്ഞ മണ്ണിൻ വഴിത്താരയിൽ
ഞാനേകയായ് നടക്കേ ഞാനോർപ്പൂ
ശോക വൃക്ഷത്തിൻ കണ്ണീർ മുത്തുകളല്ലോ
പവിഴമല്ലികൾ ലാവണ്യവതികൾ
നിലാവെളിച്ചത്തിൽ മിഴി തുറക്കുന്നോർ
നിദ്രാ വിഹീനർ നിശാപുത്രിമാർ
അൽപായുസ്സെങ്കിലും
ഭസ്മത്തിൻ സൗരഭ്യം പരത്തുന്നോർ
ഭൂമിയെ ചുംബിച്ചെങ്കിലും
പൂജക്കെടുക്കാൻ യോഗ്യർ
എൻ കനവിലെന്നും ഞാൻ സൂക്ഷിപ്പൂ
ഒരു കൈക്കുടന്ന പവിഴമല്ലിതൻ സൗരഭ്യം
Not connected : |