പ്രവാസിയുടെ നോവ്  - തത്ത്വചിന്തകവിതകള്‍

പ്രവാസിയുടെ നോവ്  

നിൻ വിളിക്കായി ഞാൻ കാത്തിരുന്നു
നിൻ മുഖം കാണുവാൻ തപസിരുന്നു
ചുടുകണ്ണീർ കണങ്ങൾ പൊഴിയുന്ന നേരം
ചിന്തയിൽ നിൻ രൂപം ആയിരുന്നു
വെയിലേറ്റ് വാടിയെൻ ദേഹം തളരവേ
തണലായി പ്രതീക്ഷകൾ ആയിരുന്നു
ഉറ്റവർ തൻ ചിരി മായാതിരിക്കുവാൻ
ബലിയായി ജീവിതം നൽകും പ്രവാസി ഞാൻ

ക്ഷണികമാം ജീവന്‍റെ നല്ലകാലം
പ്രിയമോടെ ദാനമായി നൽകിയിട്ടും
ഇനിയുള്ള ജീവന്‍റെ ശിഷ്ടകാലം
ചിരിയോടെ നാട്ടിൽ വസിച്ചീടുവാൻ
ആയിരം മോഹങ്ങൾ നെഞ്ചിലേറ്റി
കൊതിയോടെ തിരികെ ഞാൻ എത്തിടുമ്പോൾ

ആഡംബരത്തിന്‍റെ പ്രൗഢി കാട്ടാൻ
പ്രിയമുള്ളവർ തമ്മിൽ മത്സരിക്കേ
ആരാരുമറിയാത്ത നോവ് പേറി
ജീവിത ഭാരം ചുമലിലേറ്റി
വീണ്ടും പ്രവാസിയായി വീണ്ടും അകലേക്ക്
വീണ്ടുമൊരു യാത്ര തുടങ്ങിടുമ്പോൾ
ഒരു നാളിൽ എന്നെയും തേടിയെത്തും
ഒരു നാളും തീരാത്ത നഷ്ട ബോധം
പലനാളുകൊണ്ട് കരുതിവെച്ച
ആശകൾ തന്നുടെ ശിഷ്ടഭാരം


up
0
dowm

രചിച്ചത്:VISHNU MANOHARAN
തീയതി:21-03-2017 08:46:46 AM
Added by :VISHNU MANOHARAN
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :