ധരണിയുടെ വിലാപം
ഫാല്ഗുന മാസത്തിൻ ഈറൻ സന്ധ്യയിൽ
കേൾക്കുന്നുവോ എൻ വിലാപഗാനം
പാടുന്നു ഞാൻ പ്രേയസി
നിനക്കായി ഈ സന്ധ്യയിൽ…..
കടലോളം സ്നേഹം എനിക്കായി നൽകി
വിദൂരതയിൽ പോയി മറഞ്ഞുവോ എൻ പ്രണയമേ
സഹസ്രകരൻ കുസൃതിയാൽ തിളക്കുന്ന ധരണിയിൽ
ഉരുകുന്നു ജീവാത്മാക്കൾ ഈവിധം ഇന്നിവിടെ …..
ഫാല്ഗുന മാസത്തിൻ ഈറൻ സന്ധ്യയിൽ
കേൾക്കുന്നുവോ എൻ വിലാപഗാനം
പാടുന്നു ഞാൻ പ്രേയസി
നിനക്കായി ഈ സന്ധ്യയിൽ….
രഹസ്യങ്ങൾ സൂക്ഷിക്കും എൻ അന്തസാരത്തിൽ
ഉണരുന്നു ഗീതങ്ങൾ നിന്നെ പുകഴ്ത്തീടാൻ......
എന്തിനു മടിക്കുന്നു ധരണിയിൽ വന്നീടാൻ
വന്നണയു താമസിയാതെ കനിവിന്റെ സംഗീതമേ......
പറവകൾ രോദനം കണ്ണീരായി ഒഴുകവേ
കേഴുന്നു ധരണീദേവി നിൻ ആലിംഗനത്തിനായി.........
ഫാല്ഗുന മാസത്തിൻ ഈറൻ സന്ധ്യയിൽ
കേൾക്കുന്നുവോ എൻ വിലാപഗാനം
പാടുന്നു ഞാൻ പ്രേയസി
നിനക്കായി ഈ സന്ധ്യയിൽ…..
അറിയുന്നുവോ നീ
ഇന്നിവിടെ ധരണിയിൽ ഹരിതവനം തേങ്ങുന്നു
പ്രണയാർദ്രമാം നിറമിഴികളോടെ ......
തിളക്കുന്ന പകലുകൾ, തിളക്കുന്ന രാവുകൾ
നിസഹായയാം ധരണീദേവി കേഴുന്നു
നിന് വരവിനായി.......
ഫാല്ഗുന മാസത്തിൻ ഈറൻ സന്ധ്യയിൽ
കേൾക്കുന്നുവോ എൻ വിലാപഗാനം
പാടുന്നു ഞാൻ പ്രേയസി
നിനക്കായി ഈ സന്ധ്യയിൽ…..
കരിയുന്ന പത്രങ്ങൾ, കൊഴിയുന്ന പത്രങ്ങൾ
ദ്രുമത്തിന് രോദനം കണ്ണീരായി
ഒഴുകുന്നു ഭൂമിയിൽ ......
പിടിവാശി കളഞ്ഞു വന്നണയു എന്നരികിൽ
നിൻ ദർശനത്തിൽ ഞാൻ നിർവ്യതിയടയട്ടെ ......
ഫാല്ഗുന മാസത്തിൻ ഈറൻ സന്ധ്യയിൽ
കേൾക്കുന്നുവോ എൻ വിലാപഗാനം
പാടുന്നു ഞാൻ പ്രേയസി
നിനക്കായി ഈ സന്ധ്യയിൽ…..
Not connected : |