എൻറെ നാട്ടിൽ - മലയാളകവിതകള്‍

എൻറെ നാട്ടിൽ 

യാത്ര ചെയ്തീടുന്നു ഞാൻ ഈ ഭൂമിയിൽ
ഇറക്കിവക്കുവാനാകാതെ കദനഭാരവും പേറി ….
ഉഗ്ര താപത്തിൻ ഉരുകും മരുഭൂമിയിൽ കഴിയുമ്പോഴും
തെല്ലും ഹൃദയവേദനയോടെയാണെങ്കിലും
അറിയുന്നു ഞാൻ എൻ നാടിൻ സ്പന്ദനം….

ജീർണിച്ച നാടിൻറെ അവസ്ഥ കാണുന്നു ഞാൻ
സാക്ഷരത മാഹാത്മ്യം ഉത്ഘോഷിക്കും എൻ നാട്ടിൽ
സംസ്കാര ജീർണത ജ്വലിച്ചു നിൽക്കുന്നു ഈവിധം!!!!
മാന്യത നടിക്കും മർത്ത്യന്റെ നാവുകൾ
വിളിച്ചോതുന്നു ഗർവിൻ ജല്പനങ്ങൾ
വിദ്യ അഭ്യസിക്കും മർത്ത്യന്റെ നാവുകളിൽ
സഭ്യഭാഷക്കു പ്രസക്തി ഇല്ലാതെയായി
പുറമെ ചിരിക്കും മർത്ത്യന്റെ ചേദസ്സിൽ
കുടിപ്പകയുടെ രൂക്ഷഗന്ധം!
ലഹരി പദാർത്ഥങ്ങൾ സുലഭമായി ഒഴുകുന്നു
മനുഷ്യന്റെ സിരകളിൽ ഇന്നിവിടെ….
കുടിപ്പകതൻ തീക്കനൽ എരിയുന്നു
മനുഷ്യത്വം മരവിച്ച മർത്ത്യന്റെ മനസിനുള്ളിൽ
മയക്കുമരുന്നിൻ ലഹരിയിൽ, കൊന്നീടുന്നു!!!!
രക്തബന്ധങ്ങളെ ക്രൂരമായി ഇന്നിവിടെ….
തെരുവുകളിൽ ഉറഞ്ഞുതുളളും രാഷ്ട്രീയ കോമരങ്ങൾ
പാപത്തിൻ ചുടു നിണമൊഴുക്കുന്നു നിർദയം!
കാണുന്നു മനുഷ്യജന്മങ്ങളെ
അറവു മൃഗങ്ങൾ പോലെ, ഇന്നിവിടെ!
വില പറയുന്നു നാരിതൻ അഭിമാനത്തിന്
കാമാർത്തി പൂണ്ട പുരുഷജന്മങ്ങൾ
നിർദയം വേട്ടയായീടുന്നു, പിച്ചിച്ചീന്തുന്നു
നിഷ്കളങ്കമാം കുഞ്ഞു ബാല്യങ്ങൾ ദിനം പ്രതി!!!
കാമപിശാചാ ജനയിതാവിൻ ഹൃത്തത്തിൽ
പിടയുന്നതോ രക്തബന്ധം!!!
ദൈവ വചനങ്ങൾ ഉരുവിടും ളോഹ കുപ്പായങ്ങൾ
പാപപങ്കിലത്തിൻ സാമ്രാജ്യങ്ങൾ തീർക്കുന്നു ഇന്നിവിടെ ….

ധാർമികതയുടെ പേരിൽ നടക്കുന്നു
സദാചാര ഗുണ്ടായിസം
കൂച്ചുവിലങ്ങു വീഴുന്നു വ്യക്തി സ്വാതന്ത്ര്യത്തിനു!!!!

ചലിക്കുന്നു പാവ പോലെ ഈവിധം, സർക്കാർ ആജ്ഞയിൽ…
നോക്കുകുത്തികളാം കാക്കി കുപ്പായങ്ങൾ ഇന്നിവിടെ.….
തിമിരം ബാധിച്ച നീതിപീഠങ്ങൾ കാണുന്നില്ല!
പച്ച മനുഷ്യന്റെ പ്രാണവേദന!

തത്വ ശാസ്ത്രങ്ങൾ തൻ ഭോജനം, സമൃദ്ധിയായി കിട്ടുമ്പോൾ
ചിതല്പുറ്റുകൾക്കു അത്യന്തം ആഹ്ലാദം,ആനന്ദം!!!!

വിതന്ത്രിയാം വീണപോൽ ഉഴലുന്നു, ഭൂമിയിൽ
ചിറകറ്റ മനുഷ്യന്റെ ജീവിതങ്ങൾ ഈവിധം!!!!

നൂറുമേനി സാക്ഷരത വിളയാടും നാടിൻറെ
സംസ്കാര ജീർണത നിഴലിക്കുന്നു, ഇന്നിവിടെ!!!!

കാര്യങ്ങൾ ഈവിധം ആകയാൽ,
കരുണ ഒട്ടുമില്ല സൃഷ്ടാവിൻ ചേദസ്സിന്!
നീരുറവ തേടുന്ന ജീവജാലങ്ങളോട്

യാത്ര ചെയ്തീടുന്നു ഞാൻ ഈ ഭൂമിയിൽ
ഇറക്കിവക്കുവാനാകാതെ കദനഭാരവും പേറി ….
ഉഗ്ര താപത്തിന് ഉരുകും മരുഭൂമിയിൽ കഴിയുമ്പോഴും
തെല്ലും ഹൃദയവേദനയോടെയാണെങ്കിലും
അറിയുന്നു ഞാൻ എൻ നാടിൻ സ്പന്ദനം….
അറിയുന്നു ഞാൻ എൻ ദൈവത്തിൻ സ്വന്തം നാടിനെ….
അത്ഭുതപ്പെടേണ്ടതോ ഈ കാഴ്ച്ചയിൽ!!! ദൈവമേ!!!!


up
0
dowm

രചിച്ചത്:രാജേന്ദ്രൻ
തീയതി:21-03-2017 01:09:57 PM
Added by :RAJENDRAN
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me