സന്തോഷം. - തത്ത്വചിന്തകവിതകള്‍

സന്തോഷം. 

വീടെന്ന സ്വപ്നമില്ലാതായിട്ടു നാളേറെയായി
സന്തോഷമെന്ന യാഥാർധ്യമെന്നേ മറന്നുപോയി.
കാണംവിറ്റും കടലുകടന്നും കനകം വാരി
കുരുന്നുകളെ അരുമകളായി വളർത്തിയതു
പിഴച്ചു പോയന്നു വിമർശനത്തിന്റെ കലാപം.
കുടുംബക്കോടതിയിലെ വിചാരണയിൽ കുറ്റം
ഏറ്റു സൃഷ്ടാക്കളായതിനും.വഴിയമ്പലത്തിൽ
പഠനത്തിനു വിദൂരതയിലെറിഞ്ഞതിനും.
പകരം മരണമോ വഴിയമ്പലത്തിലേക്കോ.

സ്നേഹിക്കാൻ പഠിപ്പിക്കുന്നു.
ചിരിക്കാൻ പഠിപ്പിക്കുന്നു
വിദ്യകൾ മിനക്കെടുന്നു.
മുഖങ്ങളറിയാതെപോയി
പെരുമാറ്റ സംഹിതകൾ.
വികാരം കച്ചവടത്തിൽ.
വികാരം പദവിമാത്രം.
ഇല്ലായ്മയും വല്ലായ്മയും
ലാളനയിൽ മറന്നവർ
പണക്കൊഴുപ്പിൽ വളർന്നു

മൂകസാക്ഷിയായ്‌ സമൂഹം
നഷ്‌ടമായ നൂലിഴകൾ
തുന്നിചേർക്കാൻ ആരുവരും
മുത്തശ്ശിയും മുത്തശ്ശനും
പുതിയ വീടുകളിലെ
ഒഴിയാബാധകളായാൽ.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:21-03-2017 02:19:42 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :