പ്രേയസി - പ്രണയകവിതകള്‍

പ്രേയസി 

അവൾ എൻ പ്രേയസി !
അവൾ എൻ സഹധർമ്മിണി!
പതി എന്ന സത്യത്തെ അറിയുന്നവൾ പത്നിയല്ലോ!

ഏന്നെ കാത്തിരിക്കും പ്രേയസിക്കായി കുറിച്ചീടാം ഞാൻ
അക്ഷരങ്ങൾ കൊണ്ടൊരു പ്രണയസങ്കീർത്തനം
മയിൽ പീലി ഉറങ്ങുന്ന ഡയറി താളുകളിൽ
വിരിയുന്നു അക്ഷരപൂക്കൾ കൊണ്ടൊരു സേ്നഹോപഹാരം….

അവൾ എൻ പ്രേയസി !
അവൾ എൻ സഹധർമ്മിണി!
പതി എന്ന സത്യത്തെ അറിയുന്നവൾ പത്നി യല്ലോ!

നീരുറവ പോൽ തെളിയുന്നു അവളിൽ ഹൃദയ വിശുദ്ധി തൻ സൗന്ദര്യം
അവൾ എൻ ഹൃത്തടത്തിൽ വിരിയുന്ന പൂജപുഷ്പം
വാനിൽ ഉദിക്കും നിലാവെളിച്ച മാണവൾ
ഹേമന്ത രാവിൽ പെയ്യും മഞ്ഞുതുള്ളിയാണവൾ
ആത്മാവിൽ പെയ്തിറങ്ങുന്ന പ്രണയത്തിൻ തുലാവര്ഷമേഘമാണവൾ
നിതൃവസന്തമായി എന്നെ പാലമൃതൂട്ടുന്ന നിശാഗന്ധിയാണവൾ
കദനഭാരത്തില് പോലും പുഞ്ചിരി തൂകുന്ന നിറകുടമാണവൾ
നിഷ്കളങ്കത വിരിയും ആ മന്ദഹാസത്തിൽ എൻ ഹൃദയം തരളിതമാകുന്നു….
അവൾ നല്കും സേന്ഹത്താൽ ഞാൻ അനശ്വരനാകുന്നു….
ഞാൻ രചിക്കും ഗീതങ്ങളിലൂടെ അവൾ അനശ്വരയാകുന്നു….

അവൾ എൻ പ്രേയസി !
അവൾ എൻ സഹധർമ്മിണി!
പതി എന്ന സത്യത്തെ അറിയുന്നവൾ പത്നിയല്ലോ!


up
0
dowm

രചിച്ചത്:രാജേന്ദ്രൻ
തീയതി:23-03-2017 12:15:43 PM
Added by :RAJENDRAN
വീക്ഷണം:337
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :