ആശുപത്രി കിടക്ക - തത്ത്വചിന്തകവിതകള്‍

ആശുപത്രി കിടക്ക 

നിന്റെ പനനീര്‍ പൂകളുടെ സുഗന്ധം ഈ ആശുപത്രി കിടക്കയില്‍
എനിക്കു നല്‍കുന്നതു ഒരു പ്രത്യാശ......

പക്ഷേ എന്റെ കാല്‍കീഴിലെ മണ്ണൊലിചുപോകുന്നതു നീ കാണുന്നില്ലേ...
ജീവിതവഴികളില്‍ മുടക്കമായി നീ നിന്നപോലെ
ഇവിടെ ഈ മരണവീഥിയില്‍ നിനക്കൊന്നും ചെയ്യന്‍ കഴിയില്ല..
ഇതു ചോദ്യത്തിനുള്ള മറുപടിപോലെയല്ല....
ഒരുത്തരം മാത്രം.. മരണം.

എന്റെ ജീവനു പൊന്നിന്റെ വിലയുണ്ടായിരുന്നു..
അന്നു നിനക്കതിന്റെ മാറ്റു പോരായിരുന്നു...

ഇന്നു ആ പൊന്നു മങ്ങിയിരികുന്നു
ഒരു കറുത്ത പുക പടലമായ് മാറാന്‍ ഇനിയെത്ര നാള്‍..

ഇവിടെ നിന്റെ വാക്കുകള്‍ക്ക് എന്നെ സമാധാനിപ്പികാന്‍ കഴിഞേക്കാം
പക്ഷേ നമുക്കു നഷ്ടമായത്........ഒരു പൂകാലത്തിന്റെ സുഗന്ധമായിരുന്നു...


up
0
dowm

രചിച്ചത്:Maheshbkrishna
തീയതി:12-02-2012 02:55:34 AM
Added by :Mahesh
വീക്ഷണം:350
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me