ക്ഷയങ്ങൾ. - തത്ത്വചിന്തകവിതകള്‍

ക്ഷയങ്ങൾ. 

ഉള്ളിൽ കുടിയിരിക്കുന്നവരെ അറിയാതെ
ചുമച്ചും കുരച്ചും വലിച്ചും നടക്കുന്നത്
നിത്യം ക്ഷയിപ്പിക്കും ആരുമറിയാതെ.

ഒന്നല്ല രണ്ടല്ല പലയിനം കോശങ്ങളെ ഗ്രാസിക്കുന്നതും
അവയവമോരോന്നും ജീവന്റെ കർമത്തിന് അശക്തമായ്
വിലങ്ങു വയ്‌ക്കും,പിന്നെ അവശതയെന്നു മാത്രംപറയും.

അന്തിമ വിരാമമാകും ദുരന്തങ്ങളോരോന്നു തടയാൻ
അന്തസ്സ് മൂടി വയ്ക്കുന്ന വല്ലാത്ത സങ്കല്പങ്ങളിൽ
വേദന തിന്നു മിച്ച കാലം കഴിക്കുംവൈറസ്സുമായി

വെള്ളവും വായുവും,രക്തവും ഒരുമയില്ലാതെ
നാളേറെയായ് ജീവിത ചക്രങ്ങൾ മരവിപ്പിച്ചു
ക്ഷയങ്ങളുടെ യവസാന നിമിഷങ്ങൾ തേടി.

മരുന്നിന്റെ പരാജയം വൈദ്യശാസ്ത്രത്തിന്റെ
വാതിലുകളടച്ചു വാക്കുകളും ദയാവധവും.
ഒരുക്കിയെടുക്കുന്നെന്നേക്കുംവിടപറയാനായ്.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:24-03-2017 05:56:48 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :