പാഴ്വാക്കുകളാക്കി... - തത്ത്വചിന്തകവിതകള്‍

പാഴ്വാക്കുകളാക്കി... 

നല്ലതു പഠിച്ചിട്ടു നന്നായില്ലെങ്കിൽ
ചീത്ത പഠിപ്പിച്ചാൽ പിന്തിരിഞ്ഞു
നന്നാവില്ലെന്നാരു കണ്ടു?

നന്മയുടെ വാഴ്തലു ബോറടിച്ചു
മനസ്സുതെറ്റി തിന്മ ചെയ്യുന്നവർ
തിന്മയെ വാഴ്ത്തിയാൽ പ്രതീകരിക്കില്ലേ?

വാഴ്ത്തലും പുകഴ്ത്തലും വഴിയിൽ കളഞ്ഞിട്ട്
ഇകഴ്ത്തലും പഴിക്കലും തലയിൽ കയറ്റുന്നു
പഴമയുടെ മഹിമയെ പാഴ്‍വാക്കുകളാക്കി.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:25-03-2017 07:27:39 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :