ആരു നീ പ്രണയിനി - പ്രണയകവിതകള്‍

ആരു നീ പ്രണയിനി 

എഴുതാൻ ഞാൻ തൂലികയെടുത്തപ്പോൾ
കടലാസ്സിൽ തെളിഞ്ഞതു നിന്റെ മുഖചിത്രമായിരുന്നു.
മന്ദഹാസം തൂകുന്ന നിൻ മുഖചിത്രം
പൂത്തുലയുന്നു നിൻ മിഴികളിൽ പ്രണയവസന്തം,
കാണുന്നു തുമ്പപ്പൂ വിശുദ്ധി പോൽ അധരങ്ങൾ
കവിളുകളിൽ നിലാവ് പൊഴിയുന്നു
നെറ്റിയിൽ ചന്ദനപൊട്ട്
ഇളംകാറ്റിന് തലോടലിൽ വാർമുടി ഇളകിയാടുന്നു
ശാലീന സൗന്ദര്യം വാർന്നൊഴുകുന്ന
ഗ്രാമീണ പെൺകൊടിയെപോലെ
മാരിവില്ലിന് ചാരുത തുളുമ്പി നിൽക്കുന്ന
മാലാഖയെപ്പോലെ!
ഈറൻനിലവിനൊപ്പം വിണ്ണിൽ നിന്നും ഇറങ്ങിവരുന്ന
ദേവകന്യകയെപോലെ!
തൂവെള്ള ചേലചുറ്റിയ ലാവണ്യമേ
നിൻ നയനങ്ങൾ തേടുവതാരേ?
പ്രണയമഴ പെയ്യുന്ന നിൻ നയനങ്ങൾ
ചാട്ടുളി പോലെ തുളച്ചു കയറുന്നു
എൻ ചേദസ്സിൽ
പ്രണയശരമേറ്റു എൻ മനസ്സ് പിടയുന്നത്
അറിയുന്നില്ലേ നീ?
നക്ഷത്രമുല്ലകൾ വിണ്ണിൽ വിരിയുമ്പോൾ
നീയെൻ കിനാക്കളിൽ നിറയുന്നു
അർഥശൂന്യമാം ഈ ജീവിതത്തിൽ
എന്നിൽ പ്രണയ വസന്തം വിരിയിച്ച
നീ ആരാകുന്നു?


up
0
dowm

രചിച്ചത്:രാജേന്ദ്രൻ
തീയതി:26-03-2017 02:46:17 PM
Added by :RAJENDRAN
വീക്ഷണം:826
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :