നിറപുഞ്ചിരിയുമായൊരു രക്തസാക്ഷി
നിറപുഞ്ചിരിയുമായൊരു രക്തസാക്ഷി
മരണമേ നിന്നെ സ്നേഹിച്ചു പോവയാണ്
ഇതുപോലൊരു മരണം കിട്ടുവാനായ്..
അർഹതയില്ലാത്ത ഒരുവന്റെ കിട്ടില്ല
എന്നറിയുന്ന ഒരു മരണം ......
കുടകിൽ വിരിഞ്ഞ പൂവേ ....
സ്നേഹത്തിന്റെ പര്യായമേ ...
മറക്കുനാവില്ല നിൻ നഷ്ടം..
കാലമെത്ര കഴിഞ്ഞാലും
ഇരുട്ടിന്റെ മറവിൽ അവർ വന്നു
ഊരി പിടിച്ച വാളുമായി....
നെറികെട്ട കാപാലികർ രക്ത-
ദാഹികളായി പള്ളിഅകങ്ങളിൽ...
ഇരുട്ടിലെ നിശബ്ദത പോലും
വാവിട്ടു കരഞ്ഞിരിക്കാം...
നിന്റെ വേർപാടിൽ...
നിന്റെ പിടച്ചിലിൽ....
മരണത്തിന്റെ മാലാഖമാർ നിന്നെ-
പുണരും നേരം കാണിച്ചുവോ ?
നിൻ സ്വർഗീയാരാമം
നിന്റെ പുഞ്ചിരി അത് വ്യക്തമാക്കുന്നു
നിറപുഞ്ചിരിയോടെ വിട
ചൊല്ലിയ ശഹീദെ.....
നാളെ സ്വർഗീയാരാമത്തിൽ
എനിക്കും ഒന്നിക്കുവാൻ പറ്റുമോ??
രക്തദാഹികളെ ഓർക്കുക
മരണത്തിന്റെ രുചി നിങ്ങൾ അറിയും
നരകത്തിന്റെ തീനാളം നിങ്ങളെ
വിഴുങ്ങും.....
(rss കാരാൽ കൊല്ലപ്പെട്ട ശഹീദ് റിയാസ് മൗലവി എന്നും മനസിന്റെ വിങ്ങലായി കാസരഗോടിന്റെ മനസ്സിൽ ഉണ്ടാവും കാലമെത്ര കഴിഞ്ഞാലും )
Not connected : |