പുഴ
ഒഴുകുന്നീ പുഴ… നാടിൻ ഹൃത്തിലൂടെ
കുഞ്ഞോളങ്ങ ളായി ഒഴുകുന്നീ പുഴ…….
ചെന്നുപതിക്കുന്നു വല്ലോ അലയാഴിതന് കരങ്ങളില്
അവള്ക്ക് പുല്കുവാനായി…..
തംബുരു മീട്ടും സംഗീതം പോലെ
കളകളമിളകിയാടി ഒഴുകുന്നീപുഴ…..
ആത്മാവിനു കുളിരല്ലോ, അനുഭൂതിയല്ലോ
ശാന്തമായി ഒഴുകുമീപുഴ!
ഭൂമിതൻ ജീവജാലങ്ങൾക്ക്
ദാഹജലമായി ഒഴുകുമീപുഴ….
വൃക്ഷലതാദികൾ തളിരിടും
ഈ പുഴതൻ അമ്യതപാനത്താല്!
ഈ പുഴയല്ലോ വീടൊരു ക്കുന്നു
മത്സ്യകന്യകൾക്കു വസിക്കാനായി …..
വിണ്ടുകീറിയ വയലേലകളിൽ
പാനപാത്രമായി ഒഴുകുന്നീപുഴ….
ഒഴുകുന്നുവല്ലോ പ്രണയസംഗീതം തീർത്തു
കമിതാക്കൾ തൻ കരളുകളിൽ!
ചെന്നുപതിക്കുന്നു വെള്ളച്ചാട്ട ങ്ങളില്,
അരുവികളില്, മനസ്സിന് ആനന്ദ മേകും ഈ ഭൗമ സൗന്ദര്യം!
ആർത്തിരമ്പും അലയാഴി കള്
വാരിപുണ രുന്നു ഈ വിശ്വസൗന്ദരൃത്തെ….
നാടിന് സുകൃതമല്ലോ ഈ അനുപമ സൗന്ദര്യം!
ഈ പുഴയല്ലോ ഭൂമിതൻ സമ്പത്തു
സംരക്ഷിക്കു നീ മാനവാ; സൃഷ്ടാവിന് ഈ വരദാനത്തെ….
കാത്തുസംരക്ഷിക്കു നീ… ഒരിക്കലും വറ്റിവരളാതെ,
മലിനമാകാതെ, കാത്തുസംരക്ഷിക്കു നീ…….
ധരണിക്കു ആശ്വാസമേകി ഒഴുകുന്നീപുഴയെ……
നാടിന് ഐശ്വരൃത്തെ …..
ഒഴുകുന്നീ പുഴ….. നാടിൻ ഹൃത്തിലൂടെ
കുഞ്ഞോളങ്ങ ളായി ഒഴുകുന്നീ പുഴ……
Not connected : |