കാറ്റ്
കാറ്റ്'
വളരെ ശ്രദ്ധയോടെ അവൾ മുടിയിഴകൾ
ഒതുക്കിക്കെട്ടി വെയ്ക്കുമായിരുന്നു.
എത്ര ശക്തമായ കാറ്റിലും ഇളകാതെ
അത് അവൾക്ക് ഒരു മാർബിൾ പ്രതിമയുടെ ചാരുത നൽകി.
പെട്ടെന്നൊരു ദിനം അവൻ അവളുടെ ശ്രദ്ധയിൽപ്പെട്ടു
അതെ, എന്നും അവൻ അവളെ അനുഗമിച്ചിരുന്നു.
സ്കൂളിൽ, ലൈബ്രറിയിൽ, പൂന്തോപ്പിൽ,
ഉത്സവപ്പറമ്പിൽ
ഒരു ദിവസം ബസ്സിൽ
അവളുടെ ഇരിപ്പിടത്തിനു തൊട്ടുപുറകിൽ.
പെട്ടന്ന് അവൾ മുടി കെട്ട് അഴിച്ചുവിട്ടു
അത് പാറിപ്പറന്നു
അവന്റെ മുഖം തഴുകി, ഒഴുകി
തീജ്വാല പോലെ, കടലല പോലെ!
Not connected : |