സ്ത്രീകളേ ഉണരുക - തത്ത്വചിന്തകവിതകള്‍

സ്ത്രീകളേ ഉണരുക 

ധര പിളർന്നു പോയ് അന്തർധാനത്തിനായ്
അവനി പുത്രിയാം സീതയല്ല നീ
ഉടുത്ത ചേലയും നഷ്ടമാകവേ
ഹരിമുരാരി തൻ ആശ്രയം കിട്ടുവാൻ
പെരിയ പാഞ്ചാല രാജപുത്രിയാം ദ്രൌപദി തൻ
പുനർജന്മമല്ല നീ
തൊട്ട കൈകളെ വെട്ടിമാറ്റുവാൻ
തിട്ടമുള്ളൊരു നാരിയായീടുക
തരമറിഞ്ഞിടാത്തധർമ ജന്മങ്ങൾ തൻ
തലയറുക്കുന്ന കാളിയായീടുക
ഉണർത്തൂ നിങ്ങളിൽ
്ഉറഞ്ഞുറങ്ങിടും പെരുത്ത ശക്തിയെ
വിറയ്ക്കട്ടെ ദുഷ്ടൻമാർ


up
0
dowm

രചിച്ചത്:
തീയതി:27-03-2017 02:25:30 PM
Added by :Poornimahari
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :