ഒരിക്കൽ കൂടി  - മലയാളകവിതകള്‍

ഒരിക്കൽ കൂടി  

മഴത്തുള്ളികൾ ഈറൻ ആക്കിയ
നാണിച്ചു നിൽക്കുന്ന മണ്ണിന്റെ സുഗന്ധം
അതിൽ വെള്ളയും മഞ്ഞയും കലർന്ന
അരളിപ്പൂവുകൾ പറ്റിപ്പിടിച്ചു കിടക്കുന്നു
പെയ്‌തു തോർന്ന മഴയുടെ ആഘോഷമായി
പാടിത്തകർക്കുന്നു കുയിലുകൾ
പാടി ജയിക്കാമോ എന്റെ കൂടെ എന്ന് എന്നെ
കൂകി വിളിക്കുന്നു
ഈറൻ മണ്ണിൽ ചിത്രരചന നടത്തുന്നു കുഞ്ഞുങ്ങൾ
മൺപുഴുക്കൽ മെല്ലെ തല പൊക്കി നോക്കുന്നു
ആഹ്ലാദത്തിൽ തുള്ളി ചാടുന്ന വാഴത്തവളകൾ
തണുപ്പുള്ള ഇളങ്കാറ്റ് കൊണ്ട് നിൽക്കുന്ന എന്റെ മനസ്
പോകുന്നു ചില നല്ല ബാല്യകാല ഓർമകളിലേക്ക്
മഴ ഒരിക്കൽ കൂടി പെയ്തിരുന്നെങ്കിൽ !!


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:27-03-2017 03:25:43 PM
Added by :Prathipa Nair
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :