ഒരു മഴ പെയ്തെങ്കിൽ
ദ്രുമത്തിന് ശിഖരങ്ങളിൽ ഇരുന്നു ഒരു കിളി പാടുന്നു
ഒരു മഴ പെയ്തെങ്കിൽ…..
ദ്രുമത്തിന് ശിഖരങ്ങൾ അതേറ്റുപാടുന്നു
ഒരു വേനൽ മഴ പെയ്തെങ്കിൽ …..
പെയ്തിറങ്ങൂ നീ സ്നേഹമഴയായി
വിണ്ണിൻ ലാവണ്യമേ…..
നിൻ ആഗമനത്തിനായി കേഴുന്നു ഞങ്ങൾ
വന്നുചേർന്നാലും ഈ ഭൂമിയിൽ,
കനിവി ൻ സംഗീതമേ
നിൻ വിരഹത്താൽ വിലപിക്കും ഭൂമിതൻ വേദന
അറിയുന്നില്ലയോ നീ?
നിൻ തലോടലിനായി കേഴുന്ന ദ്രുമത്തിന്തൻ മാനസം
കാണുന്നില്ലയോ നീ?
ജലരാശിയെ പുൽകുന്ന നദിതൻ രോദനം
കേൾക്കുന്നില്ലയോ നീ?
സംഗീതം ഉണരുന്ന നിൻ അംഗുലങ്ങൾ
സ്വരരാഗ തംബുരു മീട്ടുകില്ലേ?
നിൻ സംഗീത ജലധാരയിൽ ഒന്ന് നീരാടുവാൻ മോഹം
നിൻ അധരങ്ങൾ മൊഴിയും ഗാനാമൃതത്തിനായി
കാതോർക്കുന്നു….
പ്രണയമഴ ചൊരിയുന്ന നിൻ നീര്മിഴിയിണകൾ
കാണുവാൻ തിടുക്കമായി….
ഒരു താരാട്ടു പാട്ടായി, ഒരു സ്വാന്തനമായി
നിൻ ഹൃദയതന്ത്രികൾ മീട്ടിയാലും
നിൻ സംഗീത വിരുന്നൊരിക്കിയാലും…..
അറിയുന്നുവോ സദസിന് ഹര്ഷോന്മത്തം
നീ സ്വരരാഗമാധുരി ആലപിക്കുമ്പോൾ?
ദ്രുമത്തിന് ശിഖരങ്ങളിൽ ഇരുന്നു ഒരു കിളി പാടുന്നു
ഒരു മഴ പെയ്തെങ്കിൽ…..
ദ്രുമത്തിന് ശിഖരങ്ങൾ അതേറ്റുപാടുന്നു
ഒരു വേനൽ മഴ പെയ്തെങ്കിൽ …..
Not connected : |