നിനക്കായി.. #08
ഇനിയൊരു ജന്മം തന്നിടുമോ
നിനക്കായി പൂത്തുലഞ്ഞീടാൻ
കാലമേറെയായി കാത്തിരിപ്പൂ
ഒന്നായിടുന്നൊരു ദിനവുമെണ്ണി
നിന്റെ പെണ്ണായി പിറന്നീടാൻ
നിൻ ചാരെ ആണഞ്ഞീടാൻ
ഒരു വേള നിന്നിലലിയാനായി
കാത്തിരിക്കണോ ഇനിയുമേറെ.
പിരിയാൻ കഴിയുകയില്ലൊരിക്കലും
മനസ്സും ശരീരവും നിന്നിലർപ്പിച്ചു
നിനക്കായി പൂജ ചെയ്തീടുകയാണിന്നു
പ്രണയാർദ്രമായൊരു സ്നേഹാർച്ചന
കാത്തിരിക്കുന്നു ഏകയായി
ഞാനിന്നു ആദ്യ സമാഗമത്തിൻ
മധുരാനുഭൂതി നിറഞ്ഞോരീ
വാകമരത്തിൻ ചോട്ടിലായി.
അകലെയായി മുഴങ്ങിടുന്നിതാ
വെള്ള കുതിര തൻ കുളമ്പടി നാദം
വെള്ളിരഥത്തിലേറി മന്ദം മന്ദം
നീ എൻ ചാരെ അണയുകയാണോ
ഈ കല്പടവും ഈ ചെമ്പകവും
നമ്മെ മാടി മാടി വിളിച്ചീടുന്നു
സാക്ഷിയാക്കി അണിയിച്ചീടുക
സീമന്തരേഖയിലീ സിന്ദൂരം ..
ഷൈജു യശോധരൻ
Not connected : |