ചെകുത്താന്റെ സ്വന്തം നാട് - തത്ത്വചിന്തകവിതകള്‍

ചെകുത്താന്റെ സ്വന്തം നാട് 

തെരുവുകളിൽ ചവറ്റുകൊട്ടക്ക് പകരം....
ഗർഭപാത്രങ്ങൾ.

ചവച്ചു തുപ്പിയ ഇളം പെൺകുത്തുങ്ങ...
ളാണതിൽ മൊത്തം.

അർദ്ധരാത്രിയിലും ,പട്ടാപകലും, നട്ടുച്ചക്കും,
നിക്ഷേപിക്കുന്നു.

വെട്ടി നുറുക്കിയും, പിച്ചിചീന്തിയും,
വെള്ള തുണിയിൽ പൊതിഞും.

കൂരയിൽ നിന്നും, കൊട്ടാരത്തിൽ നിന്നും, വിദ്യാലയങ്ങളിൽ നിന്നും,ദേവാലയങ്ങിൽ
നിന്നും,

ചെവി കൊണ്ട് കണ്ടവരെല്ലാം...
വീട്ടിലേക്കോടി മന്ത്രം
ജപിക്കുകയാണ്

വീർത്ത പള്ളകളിലുള്ളതൊക്കെ
ചാപിള്ളയാവാൻ.

പെറ്റുപോയ പെൺമക്കളെയൊക്കെ...
യവർ ഇരുമ്പിന്റെ ഉടുപ്പ് ധരിപ്പിക്കുന്നു.

പ്രവാസികൾ കയറു പൊട്ടിച്ചു തുടങ്ങി....
പെൺമക്കളെയോർത്ത്....
വേവലാധിയുടെ പെട്ടി കെട്ടുന്നു.


മണ്ണോടടുത്തവർ കാലത്തെ പഴിച്ച് അരിശം..
വെറ്റിലയിൽ ചേർത്ത് മുറുക്കുന്നു.

മഴയും പിന്മാറുന്നു വരണ്ട മനസ്സിൽ...
ഇനി പെഴ്തിട്ടെന്തു കാര്യം.

ആധാരം ചെകുത്താന്റെ പേരിലേക്ക് മാറ്റി
ദൈവം തടിയൂരി.

ചെകുത്താൻ പൂജപ്പുരയിലാണ്
വർഗീയകലാപപൂജ.

സമ്പത്തിനാൽ മത്തു പിടിപെട്ടവരാരും...
ചെകുത്താനെ എതിർക്കില്ലല്ലോ.....

ആത്മഹത്യ കുറ്റകരമല്ലാതാക്കിയത്
വളരെ നന്നായി.....


up
0
dowm

രചിച്ചത്:ചേന്ദമംഗല്ലൂർ
തീയതി:31-03-2017 12:55:16 PM
Added by :അൽത്താഫ് ചേന്ദമംഗ
വീക്ഷണം:411
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :