സ്വപ്നരേഖ. - തത്ത്വചിന്തകവിതകള്‍

സ്വപ്നരേഖ. 

സുലക്ഷണേ,സഖി നമ്മൾ പിരിഞ്ഞു ബാല്യത്തിൽ
സുമംഗലീ ഞാനിന്നു കണ്ടു നിന്റെ സിന്ദൂരബിംബം
ആ പുഷ്പസങ്കല്പങ്ങളിന്നുമൊണ്ടെന്റെയോർമ്മയിൽ
വേദനിച്ചുനമ്മൾ വിനോദത്തിന്റെ പാഠശാലയിൽ
വേഗം പോയി മറഞ്ഞു യൗവനത്തിന്റെ പതിറ്റാണ്ടുകൾ
സ്വപ്നങ്ങളിന്നും വെള്ളിനക്ഷത്രങ്ങളായി തിളങ്ങുന്നു
ജീവിതമൊരുഷ്ണമേഖല, ജന്മങ്ങൾ ദുഃഖസങ്കേതങ്ങൾ
ജീർണതയുടെ ഭൂതകാലമയവിറക്കാനിടക്കിടക്കിടെ
നിശാശലഭങ്ങളെ പോലെ രൂപധാരകളെ ത്തുന്നു മുന്നിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:04-04-2017 11:12:52 AM
Added by :Mohanpillai
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :