കാലം മായ്ച്ച കാലടികൾ - മലയാളകവിതകള്‍

കാലം മായ്ച്ച കാലടികൾ 

പിന്നിട്ടവഴികൾ
ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കണം...
ഒരുപക്ഷേ
നമ്മുടെ കാലടികൾക്കൊപ്പം
അജ്ഞാതമായ പല
കാലടികളും കണ്ടേക്കാം...
ജീവിതയാത്രയിൽ കൂടെ നടന്ന
ആരുടെയൊക്കെയോ കാലടികൾ...
കാലിടറി വീണപ്പോൾ
കൈത്താങ്ങായ് നിന്ന...
വഴിതെറ്റിയപ്പോൾ
നേർവഴികാട്ടി തന്ന...
ഒടുവിൽ
ഇനിയോർക്കാത്തവിധം
മറന്നുകളഞ്ഞ...
ആരുടെയൊക്കെയോ
കാലടികൾ...


up
0
dowm

രചിച്ചത്:Anupam Bal
തീയതി:04-04-2017 11:10:08 AM
Added by :Anupam Bal
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :