മയക്കത്തിൽ.... - തത്ത്വചിന്തകവിതകള്‍

മയക്കത്തിൽ.... 

മദ്യവും മയക്കുമരുന്നും
സൃഷ്ടിക്കുന്നു മനോരോഗങ്ങൾ.
യുവതയെ പിച്ചി ചീന്തുന്നു
വിദ്യകൾ ചുഴിഞ്ഞെടുക്കുന്നു
ആരോഗ്യം നരകതുല്യമാകുന്നു
സ്രഷ്ടാക്കളെ പ്രതികൂട്ടിലാക്കുന്നു
കഴുവിലേറ്റുന്നു,ചുട്ടെരിക്കുന്നു
സമൂഹമെന്നുംനോക്കിക്കാണുന്നു
കൃതാർത്ഥരാകുന്നു മാധ്യമങ്ങളിൽ
ഒന്നുമേ പുറത്തെടുക്കാതെ
ഉള്ളിലെപ്പോഴും വേദനയുടെ
തീ ജ്വാലകൾ , സ്വന്തമായൊരു
ചൂളയുണ്ടാക്കി അന്ത്യം കാത്തിരിക്കുന്നു
സമാധാനമെന്നോ നാടുനീങ്ങി.
ദശാബ്ദങ്ങളായി അന്ധതയിലും
അശാന്തിയിലുമായി കൊച്ചു കേരളം,
പണവും പൊലിമയും കണ്ടു വളർന്നവർ.
പിന്നോട്ടില്ല തിളക്കത്തിന്റെ നിമിഷം മാത്രം.
എന്നുംലഹരി ദാഹം തീർക്കാൻ
പടയണിയൊരുക്കുന്നു വീട്ടിലും നാട്ടിലും
കൈത്തോക്കും രസതന്ത്രവും,വൈദ്യശാസ്ത്രവും,
അമ്മക്കെതിരെ ആയുധപ്പുരയിൽ
അച്ഛനെതിരെ ആയുധപ്പുരയിൽ
സ്വന്തമെന്നതിനെഎല്ലാം വെറുത്ത്‌
സ്വയം ഭൂവായി കോട്ടകൊത്തളങ്ങളിൽ
ഒളിച്ചിരിക്കും ഭൂതപ്രേതാദികളുമായ്.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:09-04-2017 12:22:39 PM
Added by :Mohanpillai
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :