ഭൂമി കേഴുന്നു
അന്ത്യമായിനി
ആ നാശ ദിനങ്ങളായിനി
ഇല്ലൊരു യുവത്വമെനിക്ക്
എൻ ദേഹം ചുളിവുകളായി
എൻ എല്ലുകളൊക്കെയും
ദ്രവിച്ചു .....
എൻ മാറത്തു നീ ഏകിയ
മുറിവുകൾ
ദുരിദങ്ങളെനിക്കേറെയാക്കി
എൻ ശ്വാസ നാളങ്ങളിൽ
നീ നിറച്ചു ഉഗ്രവിഷങ്ങളാൽ
എൻ മുതുകത്തു നീ കൂട്ടി
കോൺഗ്രീറ്റ് കൂനകൾ
എൻ സാന്ത്വനമായ
പച്ചപ്പുളൊക്കെയും
പരപ്പുകളാക്കി മാറ്റി
എൻ ദിനങ്ങളേറിയില്ലിനി
പോറ്റുവാൻ ഇനി
ആകില്ലെനിക്ക്
എൻ നാശം
കൂടെ നിൻ നാശവും
അന്ത്യമായിനി
ആ നാശ ദിനങ്ങളായിനി...
Not connected : |