അരിഞ്ഞാണം - തത്ത്വചിന്തകവിതകള്‍

അരിഞ്ഞാണം 

ഉണ്ണിക്കണ്ണൻ സ്നേഹത്തോടെ കൊടുത്ത
അരിഞ്ഞാണം
മകനെ കള്ളനെന്നു വരുത്തി വച്ച സങ്കടത്തിൽ
അമ്മയുടെ വേദന സഹിക്കാതെ
വലിച്ചെറിഞ്ഞത്
മരത്തിൽ തങ്ങി സ്വർണപ്പൂക്കളായ്‌
കൊന്നപ്പൂക്കളായ്‌
രാമ രാവണയുദ്ധം രാവണശാപമകറ്റി
സൂര്യന് കനിവായി.
രാവണനിഗ്രഹം കഴിഞ്ഞു സൂര്യൻ നേരെ
ഉദിക്കുന്നതിനുമുമ്പ്
മേടം രാശിയിലെ വേനൽക്കാല വിഷുനാളിൽ
കണികാണാൻ.
ദാരിദ്ര്യത്തെ നാരായണന്മാരെന്നപമാനിക്കുന്നവർ
അല്പം ദയ കിട്ടുമോ?
വേദനകളെ പരിഹസിക്കുന്നത്
പാവനമല്ലോരിക്കലും.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:16-04-2017 12:14:18 PM
Added by :Mohanpillai
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :