തിരിച്ചുപിടിക്കാൻ..... - തത്ത്വചിന്തകവിതകള്‍

തിരിച്ചുപിടിക്കാൻ..... 

സ്വന്തം മണ്ണുപേക്ഷിച്ചു
സ്വർഗം വിലക്കു വാങ്ങാൻ
പോയപ്പോൾ നഷ്ടമായത്
സ്വന്തമെന്നതിന്റെ നിലനിൽപ്.

തിരിച്ചറിയാതെ സമാധാനം
തിരപോലെ പറുദീസകളിൽ
ഓരോന്നും വിലക്കു വാങ്ങിയും
കടമെടുത്തും പ്രണയം വച്ചും
മടുത്ത കൈകൾ ശിലകളായ്
സൂപർ സ്പെഷ്യലിറ്റി കളിൽ.

പണ്ടത്തെയോർമകളായവിറക്കി
വീണ്ടെടുത്ത ജീവനുണ്ടങ്കിൽ
പഴയപുഞ്ച പാടത്തിലേക്കും
വെറുതെയിട്ട വെളിമ്പറമ്പിലേക്കും


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:18-04-2017 09:18:47 PM
Added by :Mohanpillai
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)