പുതിയ മഴ - തത്ത്വചിന്തകവിതകള്‍

പുതിയ മഴ 

മഴയാണു കുഞ്ഞേ...പുതിയ മഴ..
മാറി നീ ഇറയത്തു നിൽക്കൂ
കാണാം നിനക്ക് കളിക്കുവാനാകില്ലയയൊ
വിഷമഴ....
തുള്ളിക്കളിച്ചും..തമ്മിൽ തട്ടിത്തെറിപ്പിച്ചും
ഞങ്ങൾ കളിച്ചതോ...
കുഞ്ഞു കാലിനാൽ ഞങ്ങൾ തെറിപ്പിച്ച
തുള്ളിമഴയല്ലിതോർക്ക നീ
മഴയിൽക്കുളിച്ചൊരാ നാളിൻറെ ഓർമകൾ
മാത്രമേ ഇന്നു നിനക്കായ് പകരുവാനുളളൂ
കരുതിവയ്ക്ുവാനായതില്ലലോ..
മഴത്തുള്ളി പോലും പുതു തലമുറയ്കായി


up
0
dowm

രചിച്ചത്:
തീയതി:18-04-2017 04:30:09 PM
Added by :Poornimahari
വീക്ഷണം:221
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :