കണ്ണീരുമാത്രം. - തത്ത്വചിന്തകവിതകള്‍

കണ്ണീരുമാത്രം. 

ഒരുകുടം തണ്ണീരിനായ് ജീവിതം
മുഴുവൻ നടക്കുന്നവർ,
ഒരുപിടി ചോറിനായ് ജീവിതം
മുഴുവൻ ചുമക്കുന്നവർ
ഒരുപിടിമണ്ണിനായ് ജീവിതം
മുഴുവൻ കാലുപിടിക്കുന്നവർ
ഒരു ചെറിയ കൂടിനായ്
പ്രതീക്ഷകളൊന്നുമില്ലാതെ,
എല്ലാവര്ക്കും എല്ലാമെന്ന വാഗ്ദാനം
എന്നും കേൾകാം
ഒന്നും നേടാതെ മൺ മറയുന്ന
"സൗഭാഗ്യവാന്മാരേറെ"
പ്രതീക്ഷകളൊന്നും നേടാതെ
ശപിച്ചു മരിക്കുന്ന ജന്മങ്ങളേറെ,
അയോധ്യയിൽ
ജീവിച്ചിരുന്നവർക്കറിയില്ല
പഞ്ചവടിയും.
ബാലികേറാമലയും.
അശോകവനവും.
ഒരുകുടം കണ്ണീരുമാത്രം
ത്യാഗത്തിന്റെ പ്രതിഫലമായ്.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:19-04-2017 09:03:32 PM
Added by :Mohanpillai
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :