ഓർമയിലെ പാടം - തത്ത്വചിന്തകവിതകള്‍

ഓർമയിലെ പാടം 

ഒരു കൊയ്ത്തു പാട്ടിൻറെ ഈണം വിളിക്കുന്നു
അകലെയാ പാടത്തിലെങ്ങോ...
മറവിക്കൊടുംകാടു വെട്ടിപ്പരതവേ
കണ്ടു ഞാൻ പഴയൊരു കൊയ്ത്തരിവാൾ
ഓർമകൾ മീനുപോലൂളിയിട്ടീടുന്നു
പാടത്തെ തെളിനീരിനുള്ളിൽ
കനക്കും കതിരിൻറെ കുലയാലെ ചായുന്ന
പുതുഗർഭമേന്തിയ പാടം
കാച്ചിയ വാളുമായ് കൊയ്ത്തിനു കൂട്ടിനായ്
ഞാനും പോരുന്നു കൂടെ....
വിണ്ടുവിറയ്ക്കുന്ന വയലിൻറെ മാറിലായ്
ഒരുതുള്ളി നീർക്കണം വീണു...
കാർമുകിലല്പം കനിഞ്ഞതല്ലെന്നുടെ
കണ്ണിലെ നീർക്കണം മാത്രം...
എൻറെ കണ്ണിലെ നീർക്കണം മാത്രം.....


up
0
dowm

രചിച്ചത്:
തീയതി:21-04-2017 02:38:38 PM
Added by :Poornimahari
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :