2 കവിതകള്‍ - തത്ത്വചിന്തകവിതകള്‍

2 കവിതകള്‍ 

1.രാധ


ഒരു രാധയുണ്ടായിരുന്നെന്‍ മുത്തശ്ശികഥകളിള്‍
കൃഷ്ണന്നൊടൊത്തു കരം പിടിച്ചീനാടില്‍
ഹൃദയത്തുടിപ്പുകള്‍ കരളില്‍ചുമന്നവള്‍.
മഥുരാസുഖം തേടികൃഷ്ണനകലവെ
കണ്ണീര്‍ കയങ്ങളിള്‍ നീന്തി തുടിച്ചവള്‍.
പഞ്ചഭൂതങ്ങളില്‍ കൃഷ്നണനെന്നുള്ളൊരു രൂപവും ഭാവവും
മാത്രം തിരഞ്ഞവര്‍ .
ഓമന കുഞ്ഞിനെ ലാളിച്ചു നില്‍ക്കുന്ന മഞ്ഞില്‍
മുഖമുള്ളൊരമ്മയെപ്പോലവള്‍.


2.ദ്രൗപതി


കൂടെഞാന്‍ കാണുന്നു അഞ്ചുത്താഴാൽ പൂട്ടി
കൂട്ടിലടച്ചകുരുവിപോല്‍ ദ്രൗപതി .
അന്ത്യത്തിലാരും തുണക്കുനിൽക്കാതന്ന്
ഈ മണ്ണിന്‍ ദാഹിച്ചലഞ്ഞുമരിച്ചവൾ.
നാലഞ്ചുപേരവർ കല്‍പ്രതിമയാകവെ
കൃഷ്ണനെ തേടിയാവായിട്ടലച്ചവൾ .
കണ്ണിലാളുന്നഗ്നി കണ്ണുനീരാക്കിയ
കുന്തിതൻ കൊച്ചുമക്കൾക്കന്ന് അമ്മയായി തീർന്നവൾ .
സ്വന്തം മകന്റച്ഛൻ അവനൊയിവനൊയെന്നൊറ്റനോട്ടത്തിൽ
പറയാനറച്ചവൾ .
ജീവിതം പോലും പതികൾക്കു നൽകി
പണയപതക്കമായ് മാറേണ്ടിവന്നവൾ .
ഇവളാണു ഭാരതസ്ത്രീകൾതൻ ഹ്രുദയത്തിൽ
രത്നങ്ങളാള്‍ പതിച്ചുവയ്ക്കേണ്ടവൾ .
ഇവിടുണ്ടു ഭാരത സ്ത്രീക്കു സ്വാതന്ത്രമെന്നുച്ചത്തിഘോഷിക്കും
നിങ്ങളോടിന്നെന്റെ മനസ്സുച്ചോദിക്കുന്നു
ആരാണു ദ്രൗപതി?


up
0
dowm

രചിച്ചത്:ഹനീഷ് ലാല്‍
തീയതി:23-02-2012 09:40:10 PM
Added by :hanishlal
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :