മണിമുഴക്കം - മലയാളകവിതകള്‍

മണിമുഴക്കം 

നാട്ടിലേക്കുള്ളോരു യാത്രയിൽ
ഉച്ചമയക്കത്തിനാരംഭം കൂട്ടവേ
കേട്ടിതല്ലോ കാതു പൊട്ടുമാറുള്ളരാ ശബ്ദം
എന്തെന്നറിയനായി....
സഹയാത്രികരെ തടഞ്ഞോടി
ജനാല കമ്പിക്കരികെ നിന്നെത്തിനോക്കിടുമ്പോൾ
ആനവണ്ടി തട്ടി തെറിപ്പിച്ചോര
പ്രണനതാ പോയിടുന്നു


ഒരു പാടു പേരുടെ സമയവും
കൊണ്ടൊരാളോടുന്നു
ഓ ട്ടത്തിനിടയിൽ പൊലിഞ്ഞതോ
ഒരു കൊച്ചു പ്രാണനും
കയ്യിൽ പിടിച്ചോടിയ
രണ്ടു മനുഷ്യജന്മങ്ങൾ...
ചോരകണ്ടറപ്പു മാറിയ
പന്ഥാവുകൾ
മരണത്തിന്റെ ഗന്ധം
പറയാൻ മറന്നതാർക്കു വേണ്ടി


സമയവും ജീവനും വിലപ്പെട്ടിതെങ്കിലും
നഷ്ട്ട പ്പെട്ടു പോയ
സമയത്തിനു പിന്നിലൊടുന്നു
നാമെല്ലാവരും....
മർത്യജന്മങ്ങൾ


up
0
dowm

രചിച്ചത്:Kallyanimenon
തീയതി:15-05-2017 10:44:09 AM
Added by :Kallyani
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me