മനസ്സിൻ്റെ കുളിരാണീ രാമഴ - പ്രണയകവിതകള്‍

മനസ്സിൻ്റെ കുളിരാണീ രാമഴ 

തിളങ്ങി നിരാടിയ വർണ്ണ നക്ഷത്രങ്ങളെ നിങ്ങൾ കുളിർ കൊണ്ടപോൽ കോരി നിന്നു വോ
അപ്പുപ്പൻ താടി പോൽ കുമ്പിൽ ആടും തത്തപോൽ പായും മേഘ പ്രാക്കളെ നീയും കുളിർ കൊണ്ടുവോ
ഈ രാമഴ മഴയിൽ മുത്ത് ചിതറും നാദം പോൽ മാറും അഴകിൽ ആയിരം തിരിവിളക്കുകൾ കാർത്തിക നാളിൽ നിറയും പോൽ മാറുന്ന കുഞ്ഞിളം മിന്നലെ നിൻ്റെ ചിരിയൊ അതോ മൊഴിയോ ഇതിലു വെളിച്ചം
രാകുയിലുകൾ തൻ പാട്ടിനു ഈണം ഒരുക്കുന്ന കാറ്റെ നി കുളിർ കൊണ്ടു മാഞ്ഞുവോ
പുൽതകിടിനു സമ്മാനമായി നിലാവ ള്ള മെ നീ ഏകിയത് രണ്ടിളം തുള്ളിയൊ
നിനക്ക് താരാട്ടുമായി മുളം തണ്ടുകൾ ആടി ഉലയുന്നു
എങ്കിലും ഏകയായ് മാറിയതെന്തെ നീ ഇന്നും ചന്ദ്രികെ


up
0
dowm

രചിച്ചത്:അനു
തീയതി:30-05-2017 10:50:06 PM
Added by :അനുഅനൂപ്
വീക്ഷണം:345
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :