ആളില്ലാത്തിടം  - തത്ത്വചിന്തകവിതകള്‍

ആളില്ലാത്തിടം  

അരനൂറ്റാണ്ടായി കാടുകയറിയ വീട്,
ഞാനാ പടിക്കൽ അല്പം പകച്ചുനിന്നു.
മരത്തിന്റെ ചില്ലകളുലഞ്ഞപ്പോൾ
ഇളം കാറ്റിൽ അല്പം ചരിത്രമോർത്തുപോയി.
കൊച്ചുന്നാളിലെ അന്നത്തെ ആ പുത്തൻ വീട്
ഇന്നാർക്കുംവേണ്ടാതെ തൊണ്ടിയിൽ പൊതിഞ്ഞു
വാതിലുകളെല്ലാം പൊളിഞ്ഞു മുറ്റത്തു പച്ചകയറി.
ആരോ മേൽക്കൂര പ്ലാസ്ടിക്ക് പുതപ്പിച്ചു-
ഭാർഗവി നിലയം പോലെ പൂട്ടിയിട്ടു.
ആരുമേ താമസിക്കാതെ നരിച്ചീറുകൾ
താവളമാക്കി കാലി കുപ്പികൾ സാക്ഷിയായ്‌
ജീര്ണതയിൽ പൊളിഞ്ഞു വീഴുമൊരുനാൾ.
എത്രയാണിങ്ങനെ നശിക്കുക
വീണ്ടും വീണ്ടും കെട്ടി പൊക്കുന്നു
ആളില്ലാത്ത വീടുണ്ടാക്കുന്നു
നാലാളറിയാൻ വേണ്ടിമാത്രം
വെറുതെ സ്മാരകങ്ങളായ്‌
ദ്രവിപ്പിച്ചു പൊളിച്ചടുക്കാൻ .



up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-06-2017 09:09:26 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :