അഗ്നിപുത്രി
അകമഴിഞ്ഞ് സ്നേഹിച്ചൊരു ആത്മാവിനെ
തൊട്ടു നോവിച്ചതു എന്തിനു?
കണ്ണൊന്നു നനയാതയും, കാലൊന്ന് ഇടറാതെയും
സ്നേഹിച്ചതല്ലേ? ഇണങ്ങിയും പിണങ്ങിയും
പോയതല്ലേ. കണ്ണിമകൾ പൊങ്ങിയിരിക്കുന്നു,
വാളും, കത്തിയും മൂർച്ച കൂട്ടുന്നു.
വെള്ളം കുടിച്ചു തൃപ്തി വരാത്ത ഭൂമിയും,
മതിയെന്ന് പറയാത്ത തീയും.
കൂട്ടം തെറ്റി പറക്കുന്ന പക്ഷികളെ പോലെയും,
പറക്കം മുറ്റാത്ത പക്ഷി കുഞ്ഞിനെ പോലെയും
എവിടെയോ എറിഞ്ഞു കളഞ്ഞത് എന്തിനു?
മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ചു
തീവണ്ടി പാതയിൽലൂടെ നടന്നു നീങ്ങുന്നൊരു യുവതി.
നീണ്ട ചുരുളാർന്ന മുടിയിട്ടു ഉലച്ചു,
തലയൊന്ന് ചൊറിഞ്ഞും, പൊട്ടി ചിരിച്ചും,
കരഞ്ഞും പിറുപിറുത്തും, സ്വയം കുറ്റപെടുത്തിയും
എങ്ങിയും തേങ്ങിയും മരവിച്ചു പോയൊരു ജീവിതം.
മനുഷ്യർക്കു മുന്നിൽ വിറങ്ങളോടെ
നില്കുകയാണ് അവൾ!
ഒരുപിടി അന്നത്തിനു മുന്നിൽ ഇരിക്കുവാൻ ആവാതെ,
സ്വയം നാറുന്ന അവസ്ഥയിൽ തലകുനിച്
പൊട്ടി കരയുകയാണവൾ.
എങ്ങോട്ടു പോകുനമെന്നു അറിയാതെയും ,
കയ്യിലെ പൊതിചോർ വാരി എറിഞ്ഞു അവൾ.
ഇടനെഞ്ചിൽ ഇടറും കനലിൽ നൊമ്പരം ഉണർത്തും
വിശപ്പും ദാഹവും എന്തെന്ന് അറിയാതെയും
മഴയും വെയിലും അവൾക്കു ഒരു പോലെ.
ഒരു ചുവരിന് മറവിൽ അവൾ മുഖംപൊത്തി തേങ്ങി.
സുഖഭോധ മനസുണരുമ്പോൾ, അവൾ ഓർത്തുപോയി
എന്തിനീ ജന്മം എന്ന്?
Not connected : |