കാലം ഒരുങ്ങുന്നു
ഇനി വരുന്നൊരു കാലം
കറുത്ത കാലമതാകുമോ
വരാനിരിക്കും തലമുറകൾക്ക്
ഇവിടെ ജീവിതം സാധ്യമോ
ശാന്തമായൊരു അന്തരീക്ഷം
വിരുന്നുകാരായ് മാറുമോ
പ്രകൃതി പോലും തകൃതിയായ
ഒരുക്കമായി തുടങ്ങിയോ
കലി കയറിയ കാലം പോലും
ശാന്തത കൈവിട്ടുവോ
ഇനിയുമേതിനെ തേടിടുന്നു
മാനവാ മതിയാക്കുമോ
ആർത്തി മൂത്തൊരു
മൂർത്തിരൂപം
ഇനിയും കൈ വെടിയുമോ
ഇനി വരുന്നൊരു തലമുറക്ക്
ഒരു കൈ താങ്ങാകുമോ
Not connected : |