വിഷുപ്പുലരി.. #09
മേടമാസ പൊൻപുലരിയിൽ
കണിക്കൊന്ന പൂത്തുലഞ്ഞിതാ
മഞ്ഞപ്പട്ടു ചുറ്റിയീ മാവേലി നാട്
വിഷുവിനു കണിയൊരുക്കീടുന്നു
വിഷു പക്ഷി വീണ്ടും പാടിടുന്നു
പാടിപതിഞ്ഞൊരാ സ്വരരാഗങ്ങൾ
പൊന്നിൻ കണിയൊരുക്കിടേണം
കാർമുകിൽ വർണ്ണനെ ഒരുക്കിടേണം.
കണ്ണനെ കണികണ്ടിടുവാനായി
കൈനീട്ടം വാങ്ങിടുവാനായി
പുലരും മുൻപേ ഉണർത്തിയെന്നമ്മ
എൻ കണ്ണുപൊത്തി ആനയിച്ചീടും.
കണിയും കൈനീട്ടവും കണ്ടിടാതെ
കാതങ്ങൾക്കിപ്പുറം ഇരുന്നു ഞാനും
ഓർത്തിടട്ടെ ഞാനെന്നോർമ്മകളിൽ
നിറഞ്ഞുനിൽക്കുമാ വിഷുപ്പുലരി
നിറയട്ടെ വിഷുക്കണികൾ എങ്ങും
നുരയട്ടെ ആഹ്ലാദം മാനുജർക്കെല്ലാം
പുലരട്ടെ എന്നും വിഷുവിന്റെ നന്മയും
മുഴങ്ങട്ടെ എങ്ങുംവിഷുപക്ഷിതൻ പാട്ടും
Not connected : |