മടക്കയാത്ര #11 - തത്ത്വചിന്തകവിതകള്‍

മടക്കയാത്ര #11 


എനിക്കൊരു യാത്ര പോകേണം
പിന്നിട്ട വഴിയിലൂടെ ഏകനായി
നഷ്ട സ്വപ്നങ്ങളെ കോർത്തിണക്കി
ഓർമകളോട് കിന്നാരംചൊല്ലി പോകേണം

കണ്മറഞ്ഞതൊക്കെയും സത്യം
കേട്ടതിലേറെയും പൊളിവചനങ്ങൾ
അറിയാതെ ചെയ്ത അപരാധങ്ങൾക്കു
മാപ്പു നൽകി എന്നെ യാത്രയാക്കു

വേഷങ്ങൾ അനവധി കെട്ടിയാടിടുന്നു
ഈ ജീവിത യാത്രയിൽ കോറിയിട്ടു
ഈ ജീവിതം തന്നെ അഭിനയമാകുന്നു
ക്ലാവ് പിടിക്കുന്നു ബന്ധങ്ങൾ തമ്മിൽ

ജീവിത വേഷങ്ങൾ അഴിച്ചിടേണം
ഇനി ആവില്ല വീണ്ടും കെട്ടിയാടാൻ
ബന്ധങ്ങൾ ബന്ധനങ്ങളായി ഭവിക്കുന്നു
പോയി മറയേണം ഈ യാത്രയിൽ

എല്ലാം കിനാവുകൾ മാത്രമാണോ
സത്യവും മിഥ്യയും തമ്മിൽ പിണഞ്ഞു
കുരുക്കുകൾ എന്നെ ഏറ്റം മുറുക്കിടുന്നു
ഒടുവിൽ ഞാൻ പിടഞ്ഞു തീരും വരെ..

ഷൈജു യശോധരൻ


up
0
dowm

രചിച്ചത്:ഷൈജു യശോധരൻ
തീയതി:04-06-2017 07:22:06 PM
Added by :Shyju Yesodharan
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)