'അമ്മ... #12 - തത്ത്വചിന്തകവിതകള്‍

'അമ്മ... #12 


പത്തുമാസത്തിൻ കണക്കല്ല എന്നമ്മ
കണ്മുന്നിൽ കണ്ടൊരാ ദൈവമാണമ്മ
അനുപമ സ്നേഹത്തിൻ നിറകുടമാണമ്മ
ആദ്യത്തെ സ്നേഹ സ്പർശനവും 'അമ്മ

താരാട്ടും ലാളനയും ഏറ്റു വളർത്തി
പിച്ചവെപ്പിച്ചു നടത്തിയെൻ പാദങ്ങളെ
എന്നോട് ചേർന്ന് കളിച്ചും ചിരിച്ചും
മാർഗങ്ങൾ ഓരോന്ന് ചൊല്ലി പഠിപ്പിച്ചു

ബാല്യ കൗമാരങ്ങളിൽ കരുത്തു നൽകി
നന്മകൾ മാത്രം ചെയ്യുവാൻ പ്രേരിപ്പിച്ചു
അച്ഛനെപ്പോലെ ആയിടാൻ ഓർമിപ്പിച്ചു
പിന്നെ വിണ്ണോളം വളരുവാൻ പ്രാർത്ഥിച്ചു

അമ്മിഞ്ഞപ്പാലിൻ മഹത്വം അറിയുന്നോര്
അമ്മ തൻ കണ്ണീരു വീഴ്ത്തിലൊരിക്കലും
ജനനി നമിച്ചീടുന്നു നിൻ തൃപ്പാദങ്ങളിൽ
നല്കിടുമോ വീണ്ടുമൊരു ജന്മം എനിക്കായി..


up
0
dowm

രചിച്ചത്:ഷൈജു യശോധരൻ
തീയതി:04-06-2017 07:17:44 PM
Added by :Shyju Yesodharan
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :