ഹൃദയ ദളം.. #14 - പ്രണയകവിതകള്‍

ഹൃദയ ദളം.. #14 


ഇന്ദു കമലം ചൂടി നിൽക്കും ദേവി
നിന്റെ കാന്തിയിൽ മതിമറന്നെന്നുള്ളം
ആദ്യം കണ്ടൊരാ മാത്രയിൽ ഞാനറിഞ്ഞു
നിന്മിഴിക്കോണിൽ നീ ഒളിപ്പിച്ചതൊക്കെയും

ആദ്യ ചുംബനത്തിൻ അനുഭൂതിയിൽ
നീ ഒരു തൊട്ടാവാടിയായി മാറിയല്ലോ
എനിക്കായി സമർപ്പിച്ചൊരാ നിവേദ്യമൊക്കെയും
തീർത്ഥം പോൽ ഞാൻ ഏറ്റുവാങ്ങിയില്ലേ

നീ ചൊരിഞ്ഞൊരാ പ്രണയാർദ്ര നിമിഷങ്ങൾ
മാറോടണച്ചു ഞാൻ ശ്രീരാഗം പോൽ
മനസ്സിലെ തന്ത്രിയിൽ നീ ശ്രുതി മീട്ടിയപ്പോൾ
നിറഞ്ഞെന്നിൽ രാഗ താള ലയ സമ്മോഹനം

പടിവാതിലിൽ നിൻ പാദസ്വനത്തിനായി
വെറുതെ ആശിച്ചു കാതോർത്തിരിക്കവേ,
ഒടുവിൽ കഴയ്ക്കുമെൻ മിഴികൾ പൂട്ടിടവേ
കൂട്ടിനായി ചിലങ്ക തൻ നാദംപോൽ ഇടവപ്പാതിയും.

പെയ്തിറങ്ങുന്നു നീ നനുത്തൊരോർമ്മയായി
ഈ രാത്രി മഴകളിൽ നിന്നെ കിനാവ് കണ്ടിടും
നീയെന്നരികിൽ തൊട്ടു തൊട്ടില്ല എന്ന കണക്കെ,
പുലരുമ്പോൾ എല്ലാം ഒരു പാഴ്ക്കിനാവ് പോൽ

വിരഹത്തിൻ വേദന ഇന്നെന്നെ തളർത്തിടുന്നു
മേഘത്തേരിലേറി നീ വരുന്നതും നോക്കി
സഖി നിനക്കായി കാതോർത്തു ഞാനിരിപ്പൂ
ഈ സൗഗന്ധികങ്ങൾ പൂക്കും താഴ്‌വരയിൽ..

ഷൈജു യശോധരൻ


up
0
dowm

രചിച്ചത്:ഷൈജു യശോധരൻ
തീയതി:04-06-2017 07:16:48 PM
Added by :Shyju Yesodharan
വീക്ഷണം:566
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :