പ്രതീക്ഷ .. #13 - പ്രണയകവിതകള്‍

പ്രതീക്ഷ .. #13 

ദീപാരാധന തൊഴുതു നിന്നൊരാസന്ധ്യയിൽ
ഒളികണ്ണാൽ കാവ്യം രചിച്ച പ്രിയ സഖി
എന്റെ മനസ്സിൽ കൊളുത്തിയോരാ ദീപം
അണയാതിന്നും കാത്തു സൂക്ഷിപ്പു ഞാൻ

പ്രണയമാണെന്നും എനിക്ക് നിന്നോട്
ഓളവും ഓർമകളും നിലക്കാത്തിടത്തോളം
നിന്നോർമകൾ മനസ്സിന്റെ ചെപ്പിലൊളിപ്പിച്ചു
ആരാരും കാണാതെ സ്നേഹാർച്ചന് നടത്തിടുന്നു

എവിടെ പോയി നീ ഇന്നെവിടെ മറഞ്ഞു
കാലമേറെ ആയി ഞാൻ കാത്തിരിക്കുവല്ലേ
കൊതിച്ചീടുന്നു നമ്മൾ, വിധിച്ചീടുന്നു കാലം
കൊതിയേറും സ്വപ്നമായി നിന്മുഖം മാത്രം

മധുവൂറും ചുടു ചുംബനങ്ങൾ വാരി വിതറിയോളെ
കഴിയില്ല മുന്നോട്ടേക്കിനി ഒരു മാത്ര പോലും
എന്തിനു മോഹങ്ങൾ, ആശകൾ എനിക്ക് നൽകി
മൗനം വെടിഞ്ഞെൻ സവിധത്തിൽ അണയൂ.

തുറന്നീടുന്നു ഈ സ്നേഹജാലകം നിനക്കായി
കുങ്കുമപ്പൂവിൻ കാന്തിയുള്ളോരെൻ ദേവി
എന്നിൽ കുങ്കുമാർച്ചന നീ നടത്തിടേണം
നിറയട്ടെ നിൻ സൗരഭ്യം എന്നകതാരിലെന്നും..

ഇളംകാറ്റിൽ ഒഴുകുന്ന സുഗന്ധമായി
അരികത്തു വന്നു എന്നെ തഴുകി ഉണർത്തു.
വേഴാമ്പലായി ജീവന്റെ നാളമായി കാത്തിരുന്നില്ലേ
ദാഹജലം നൽകി എൻ ജീവൻ എടുത്തുകൊൾക നീ.


ഷൈജു യശോധരൻ.


up
0
dowm

രചിച്ചത്:ഷൈജു യശോധരൻ
തീയതി:04-06-2017 07:15:50 PM
Added by :Shyju Yesodharan
വീക്ഷണം:597
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :